തൃശൂർ ജി​ല്ല മു​സ്​​ലിം ലീ​ഗി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു; സ​മാ​ന്ത​ര സം​ഘ​ട​ന​യു​മാ​യി ഒ​രു​വി​ഭാ​ഗം

ചാ​വ​ക്കാ​ട്: ജി​ല്ല​യി​ൽ മു​സ്​​ലിം ലീ​ഗി​ൽ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ൽ​ക്കു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും ഭി​ന്ന​ത​യും രൂ​ക്ഷ​മാ​യി. ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സ​മാ​ന്ത​ര സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കു​ന്നു. മു​സ്‍ലിം ലീ​ഗി​ലെ തി​രു​ത്ത​ൽ വാ​ദി​ക​ൾ എ​ന്ന് സ്വ​യം അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രാ​ണ് വെ​ള്ളി​യാ​ഴ്ച ഗു​രു​വാ​യൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ല, നി​യോ​ജ​ക മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്തു​ത​ല നേ​താ​ക്ക​ളും പോ​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ളു​മ​ട​ക്കം നൂ​റി​ൽ​പ​രം പ്ര​വ​ർ​ത്ത​ക​രാ​ണ് ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​ത്.

കു​റ​ച്ചു​കാ​ല​മാ​യി നീ​റി​പ്പു​ക​യു​ന്ന സം​ഘ​ട​ന പ്ര​ശ്ന​ങ്ങ​ളാ​ണ് പൊ​ട്ടി​ത്തെ​റി​യു​ടെ വ​ക്കി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ തൃ​ശൂ​രി​ൽ ജി​ല്ല നേ​താ​ക്ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് ‘ക്ര​സ​ന്‍റ്​ ക​ൾ​ച്ച​ർ സെ​ന്‍റ​ർ’ (സി.​സി.​സി) എ​ന്ന പേ​രി​ലാ​ണ് സാം​സ്കാ​രി​ക സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച​ത്. ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ളാ​ണ് സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​ൻ.

പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന നേ​താ​വ് ജ​ലീ​ൽ വ​ലി​യ​ക​ത്ത് ജ​ന​റ​ൽ ക​ൺ​വീ​ന​റും ലീ​ഗി​ന്‍റെ ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ർ.​പി. ബ​ഷീ​ർ ട്ര​ഷ​റ​റു​മാ​ണ്. സം​ഘ​ട​ന ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ ഇ​വ​രു​ടെ തീ​രു​മാ​നം. ജി​ല്ല​യി​ലെ പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ളും വ​ലി​യ വി​ഭാ​ഗം അ​ണി​ക​ളും സി.​സി.​സി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​താ​യാ​ണ്​ വി​വ​രം. ലീ​ഗി​ന്‍റെ ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലും വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ചേ​ർ​ന്നു.

സ​മാ​ന്ത​ര സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച​ത​റി​ഞ്ഞ് ജി​ല്ല ലീ​ഗി​ലെ ഔ​ദ്യോ​ഗി​ക വി​ഭാ​ഗം കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, നോ​ട്ടീ​സ് ല​ഭി​ച്ച ശേ​ഷ​വും നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്. സം​സ്ഥാ​ന​ത്തു​ട​നീ​ളം ലീ​ഗ് പ്ര​വ​ർ​ത്ത​ക​രു​ടെ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ൾ നി​ര​വ​ധി​യു​ണ്ടെ​ന്നും ആ ​പേ​ര് പ​റ​ഞ്ഞ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ നേ​തൃ​ത്വ​ത്തി​ന് ക​ഴി​യി​ല്ലെ​ന്നു​മാ​ണ് സി.​സി.​സി നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ.

അ​ക​ന്ന് നി​ൽ​ക്കു​ന്ന​വ​രെ​യും അ​ക​റ്റി നി​ർ​ത്തി​യ​വ​രെ​യും വെ​ട്ടി​നി​ര​ത്തി​യ​വ​രെ​യും ചേ​ർ​ത്തു​നി​ർ​ത്തി​ പാ​ർ​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന​താ​ണ് സി.​സി.​സി​യു​ടെ മു​ഖ്യ​ന​യ​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​നു​ക​ൾ​ക്ക്​ ശേ​ഷം 5000ല​ധി​കം ആ​ളു​ക​ളെ സം​ഘ​ടി​പ്പി​ച്ച് തൃ​ശൂ​രി​ൽ വി​പു​ല​മാ​യ ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്താ​നും തീ​രു​മാ​നി​ച്ച​താ​യാ​ണ്​ വി​വ​രം.

സ​മ​വാ​യ തീ​രു​മാ​ന​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി -സി.​സി.​സി

ചാ​വ​ക്കാ​ട്: ജി​ല്ല​യി​ൽ മു​സ്​​ലിം ലീ​ഗ് നി​ർ​ജീ​വ​മാ​ണെ​ന്ന്​ ക്ര​സ​ന്‍റ്​ ക​ൾ​ച്ച​ർ സെ​ന്‍റ​റി​ന്‍റെ (സി.​സി.​സി) വി​ല​യി​രു​ത്ത​ൽ. പാ​ർ​ട്ടി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​യി​ട​ത്തും ഉ​ണ്ടാ​ക്കി​യ സ​മ​വാ​യ തീ​രു​മാ​ന​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി, ച​തി​യി​ലൂ​ടെ​യും വ​ഞ്ച​ന​യി​ലൂ​ടെ​യു​മാ​ണ് ജി​ല്ല, മ​ണ്ഡ​ലം, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ൾ പ​ല​യി​ട​ത്തും രൂ​പ​വ​ത്​​ക​രി​ച്ച​തെ​ന്ന്​ അ​വ​ർ ആ​രോ​പി​ച്ചു.

അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ​യും പാ​ർ​ട്ടി​ക്കു​വേ​ണ്ടി ത്യാ​ഗം ചെ​യ്ത​വ​രെ​യും ഗ്രൂ​പ്പു​ണ്ടാ​ക്കി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വെ​ട്ടി​നി​ര​ത്തി. ത​ട്ടി​ക്കൂ​ട്ടി​യു​ണ്ടാ​ക്കി​യ ക​മ്മി​റ്റി​ക​ളാ​ണ് ജി​ല്ല​യി​ൽ മി​ക്ക​യി​ട​ത്തും നി​ല​വി​ൽ വ​ന്നി​രി​ക്കു​ന്ന​ത്.

പെ​ട്ടി​പി​ടു​ത്ത​ക്കാ​രെ​യും ഏ​റാ​ൻ മൂ​ളി​ക​ളെ​യും അ​ഴി​മ​തി​ക്കാ​രെ​യു​മാ​ണ് ഭാ​ര​വാ​ഹി​ക​ളാ​ക്കി വെ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​വ​രെ പാ​ർ​ട്ടി വി​രു​ദ്ധ​രെ​ന്ന പേ​രി​ട്ട് മെം​ബ​ർ​ഷി​പ് കൊ​ടു​ക്കാ​തെ​യും യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​തെ​യും ത​ഴ​യു​ന്നു. ഒ​ട്ടേ​റെ നേ​താ​ക്ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യു​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​യി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ ര​ണ്ട് നേ​താ​ക്ക​ൾ​ക്കെ​തി​രെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളു​മു​ണ്ട്. പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​ട്ടി​മ​റി​ച്ചും പാ​ർ​ട്ടി​യി​ലെ ജാ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കി​യും അ​ധി​കാ​ര ഭ്രാ​ന്തും അ​ഴി​മ​തി​യും ല​ക്ഷ്യം വെ​ച്ചും മാ​ത്രം പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ക്ക​സി​ന്‍റെ കൈ​യി​ൽ കി​ട​ന്ന് പാ​ർ​ട്ടി ന​ശി​ക്കു​ക​യാ​ണെ​ന്നും സി.​സി.​സി നേ​താ​ക്ക​ൾ ആ​രോ​പി​ക്കു​ന്നു.

നാ​ല് വ​ർ​ഷം മു​മ്പ്​ ന​ട​ന്ന അം​ഗ​ത്വ കാ​മ്പ​യി​നി​ൽ ലീ​ഗി​ന് ജി​ല്ല​യി​ൽ 1,10,000ഓ​ളം അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കാ​മ്പ​യി​നി​ൽ 75,000 ആ​യി കു​റ​ഞ്ഞു. ഗ്രൂ​പ്പി​സ​വും വെ​ട്ടി​നി​ര​ത്ത​ലും അ​ഴി​മ​തി​യും നി​റ​ഞ്ഞ ഔ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​ണ്​ ഇ​തി​ന്​ കാ​ര​ണ​മെ​ന്നും സി.​സി.​സി നേ​താ​ക്ക​ൾ പ​റ​യു​ന്നു.

Tags:    
News Summary - The division in Thrissur district Muslim League is getting worse- A division with parallel organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.