ഏങ്ങണ്ടിയൂർ: ദേശീയപാത വികസനത്തിൽ രണ്ടായി വിഭജിക്കപ്പെടുന്ന ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പ്രധാന സെന്ററായ ചേറ്റുവയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എച്ച് ആക്ഷൻ കൗൺസിൽ നടത്തുന്ന സമരത്തിന്റെ അഞ്ചാം ഘട്ടമായി എം.ഇ.എസ് സെന്ററിൽ നിരാഹാര സമരം നടത്തി. ബുധനാഴ്ച രാവിലെ മുതൽ വൈകീട്ട് ആറ് വരെ നടന്ന സമരത്തിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു.
സിനിമ സംവിധായകൻ ഷാനു സമദ് സമരദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ സുമയ്യ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കൺവീനർ എസ്.എ. നജീബ് ബാബു, ഇർഷാദ് കെ. ചേറ്റുവ, എം.എ. സീബു, ബൽകീസ് ബാനു, എം.എം. സനൗഫൽ, സി.എ. ഗോപാലകൃഷ്ണൻ, വി.പി. അബ്ദുല്ലത്തീഫ് ഹാജി, പി.എം. മുഹമ്മദ് റാഫി, കെ.പി.ആർ. പ്രദീപ്, പി.എം. മഖ്സൂദ് എന്നിവർ സംസാരിച്ചു. സമരത്തിന് അഷറഫ് പ്ലാഷ്, ബി.എം.ടി. റഊഫ്, ഇ.എസ്. ഹുസൈൻ, ആർ.എം. ഷംസു, ലത്തീഫ് കെട്ടുമ്മൽ, സെയ്തു ഹാജി വലിയകത്ത്, കെ.എ. മുഹമ്മദ് റഷീദ്, എം.ഇ. നൗഷാദ്, ആർ.എം. സിദ്ദീഖ്, ഓമന സുബ്രഹ്മണ്യൻ, ചെമ്പൻ ബാബു എന്നിവർ നേതൃത്വം നൽകി. സന്നദ്ധ, സാംസ്കാരിക, രാഷ്ട്രീയ സംഘടന നേതാക്കൾ പിന്തുണയുമായി എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.