കൊരട്ടി: കൊരട്ടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതിക്ഷിക്കുന്ന ചിറങ്ങര റെയിൽവേ മേൽപാലം നവംബർ 15ന് തുറക്കും. തിരുവനന്തപുരത്ത് നടന്ന കൊരട്ടി പഞ്ചായത്ത് ജനപ്രതിനിധികളുമായി നടന്ന ചർച്ചയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആർ.ബി.ഡി.സി ഉദ്യോഗസ്ഥർക്ക് ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
റെയിൽവേയുടെ ഭാഗത്തുള്ള പണികൾ മാത്രമാണ് പൂർത്തീകരിക്കാൻ ഉള്ളതെന്നും കോൺക്രീറ്റ് പണികൾ പൂർത്തീകരിച്ച് 23 ദിവസത്തിനുള്ളിൽ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കൊരട്ടി മുത്തിയുടെ തിരുനാൾ പ്രമാണിച്ചും ദേശീയപാതയിലെ മേൽപാലം, അടിപ്പാത നിർമാണങ്ങൾ മൂലവും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ചിറങ്ങര മേൽപാലം ഉടൻ തുറന്നുകൊടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ ചർച്ചയിൽ മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടു. ചർച്ചയിൽ കൊരട്ടി പഞ്ചായത്ത് പ്രസിഡൻറ് പി.സി. ബിജു, കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ കെ.ആർ. സുമേഷ്, പഞ്ചായത്ത് മെംബർ ലിജോ ജോസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.