മാള: ചാലക്കുടി പുഴയോരം സംരക്ഷണ ഭിത്തി നിർമാണം ഇഴയുന്നു. മണ്ണിടിച്ചിൽ ഭീഷണിയുള്ള അന്നമനട കടവിലാണ് സംരക്ഷണഭിത്തി പാതിവഴിയിൽ. പുഴയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് നിർമാണം നിർത്തിവെച്ചത്. അതേസമയം, ജലനിരപ്പ് താഴ്ന്നു മഴ നിലച്ചിട്ടും നിർമാണം പുനരാരംഭിച്ചിട്ടില്ല. 75 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയിരിക്കുന്നത്. കരാറുകാരന് കരിങ്കല്ലുകൾ ലഭ്യമല്ലാത്തതിനാലാണ് നിർമാണം നിലച്ചതെന്ന് പറയപ്പെടുന്നുണ്ട്.
നിർമാണത്തിന് ഏറ്റവും അനുകൂലമായ സമയമാണിത്. ജലനിരപ്പ് ഉയർന്ന് നിർമാണം നടത്തിയ ഭാഗം വെള്ളത്തിനടിയിൽ വരാൻ സാധ്യതയുണ്ട്. ഡാം തുറന്നു വെള്ളം ക്രമാതീതമായി ഒഴുക്കി വിടുന്നതിനു മുമ്പുതന്നെ നിർമാണം പൂർത്തീകരിക്കണമെന്ന് ആവശ്യമുണ്ട്. അന്നമനട പുളിക്കടവ്-വാളൂർ പാലത്തിനു സമീപമുള്ള പുഴയുടെ സംരക്ഷണഭിത്തി നേരത്തേ തകർന്നിരുന്നു. പുഴ ശക്തമായി ഒഴുകിയതിനെ തുടർന്നാണ് ഇവിടെ സംരക്ഷണഭിത്തി തകർന്നത്. ഇതേ തുടർന്നാണ് നിർമാണം തുടങ്ങിയത്. പുഴയോട് ചേർന്ന് നിരവധി പേർ താമസക്കാരായുണ്ട്.
പുഴയുടെ തിട്ട ഇടിയുന്നത് പരിഭ്രാന്തിയോടെയാണിവർ കാണുന്നത്. പുഴയിൽ വെള്ളം ഉയർന്ന് താഴുമ്പോഴാണ് തിട്ട കൂടുതലായി ഇടിയുന്നതെന്ന് ഇവർ പറയുന്നു. പുഴയിൽ വെള്ളം ഇറങ്ങിയാൽ ഭിത്തി നിർമാണം നടക്കുമെന്ന് അധികൃതർ വാഗ്ദാനം നൽകിയിരുന്നതായും നിവാസികൾ പറഞ്ഞു. പാതിവഴിയിൽ നിലച്ച നിർമാണം ഉടനെ നടത്തുമെന്നാണ് വാർഡ് അംഗം ഷീജ നസീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.