മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; മൂ​ന്നു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്ക്

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മ​ല​ക്ക​പ്പാ​റ ക​സേ​ര​പ്പാ​റ ഭാ​ഗ​ത്ത് ബ്ലോ​ക്ക് 46ൽ ​തേ​യി​ല നു​ള്ളാ​ൻ പോ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന എ​ത്തി​യ​ത​റി​ഞ്ഞ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കി​ടെ ആ​ന​യെ നി​രീ​ക്ഷി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം. പെ​ട്ടെ​ന്ന് ആ​ന തൊ​ഴി​ലാ​ളി​ക​ളെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ട്ട​ത്തി​നി​ടെ രാ​ധ എ​ന്ന തൊ​ഴി​ലാ​ളി​ക്കും മ​റ്റൊ​രാ​ൾ​ക്കും നി​ല​ത്തു​വീ​ണ് പ​രി​ക്കേ​റ്റു.

രാ​ജേ​ശ്വ​രി​യു​ടെ കൈ​യി​ൽ ആ​ന തു​മ്പി​ക്കൈ​കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ മ​ല​ക്ക​പ്പാ​റ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രു​ടെ​യും ടാ​റ്റ എ​സ്റ്റേ​റ്റ് മാ​നേ​ജ​റു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​രു​ളി​ക്ക​ലി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. രാ​ജേ​ശ്വ​രി​യു​ടെ കൈ​ക്ക് പൊ​ട്ട​ലു​ള്ള​തി​നാ​ൽ തു​ട​ർ​ചി​കി​ത്സ​ക്കാ​യി മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ കോ​യ​മ്പ​ത്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags:    
News Summary - Wild Elephant Attack in Malakappara; Three workers were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.