കുന്നംകുളം ഉപജില്ല കലോത്സവത്തിനിടെ സംഘർഷം; പൊലീസ് ലാത്തിവീശി

തൃശ്ശൂർ: കേച്ചേരി അൽ അമീൻ നടക്കുന്ന കുന്നംകുളം ഉപജില്ല കലോത്സവത്തിനിടെ സംഘർഷം. പൊലീസ് ലാത്തിവീശിയതിനെ തുടർന്ന് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ദഫ് മുട്ട് മത്സരത്തിന്റെ വിധി നിർണയത്തിൽ അപാകതയെന്ന് ആരോപിച്ചുള്ള പ്രതിഷേധമാണ് സംഘർഷത്തിനിടയാക്കിയത്. വേദിയിൽ കയറി വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് പൊലീസ് ലാത്തിവീശിയത്. സംഘർഷത്തിന് പിന്നാലെ ഇന്നത്തെ പരിപാടികള്‍ നിര്‍ത്തിവെച്ചു.

Tags:    
News Summary - Clash during Kunnamkulam sub-district arts festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.