എറിയാട്: തീരദേശ ഹൈവേ അലൈൻമെന്റിനെതിരെ അവകാശ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം 40 ദിവസം പിന്നിട്ടു. പഞ്ചായത്ത് ഓഫിസിന് മുന്നിൽ നടന്ന യോഗം കൊടുങ്ങല്ലൂർ എം.ഐ.ടി ജുമാമസ്ജിദ് ഖത്തീബ് അനസ് നദ്വി ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്തിൽ നിലവിലെ അലൈൻമെന്റ് പ്രകാരം പദ്ധതി നടപ്പാക്കുന്നത് പഞ്ചായത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുമെന്ന് അനസ് നദ്വി പറഞ്ഞു.
സംയുക്ത സമരസമിതി പ്രസിഡന്റ് എ.എ. മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ഇ.കെ. ദാസൻ, എൻ.എ. ഷഫീഖ്, കെ.ബി. ഷംസുദ്ദീൻ, വി.എം.എ. അബദുൽകരീം, കെ.എം. ഷൗക്കത്ത്, സിദ്ദീഖ് പഴങ്ങാടൻ, സക്കീന, കെ.കെ. സക്കീർ ഹുസൈൻ, പി.കെ. അബാസ്, പി.കെ. സലാം അയ്യാരിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.