എറിയാട്: തീരദേശ ഹൈവേയുടെ എറിയാട് പഞ്ചായത്തിലെ അലൈൻമെന്റിനെതിരെ അവകാശ സംരക്ഷണ സമരസമിതി നടത്തുന്ന അനിശ്ചിതകാല സായാഹ്ന ധർണ 20ാം ദിവസത്തിലേക്ക് കടന്നു.
പഞ്ചായത്ത് അംഗവും വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റുമായ കെ.എസ്. രാജീവൻ ഉദ്ഘാടനം ചെയ്തു. വികസിത മേഖലയിലൂടെ കടന്നുപോകുന്ന നിലവിലെ അലൈൻമെന്റ് മാറ്റിയില്ലെങ്കിൽ ആയിരത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
കെ.കെ. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. എ.എ. മുഹമ്മദ് ഇക്ബാൽ, ടി.പി. സിദ്ധാർഥൻ, ടി.കെ. കൊച്ച് ഇബ്രാഹിം, വി.എം. അബ്ദുൽ കരീം, കെ.എം. ഷൗക്കത്ത്, കെ.കെ. സീതി, സിദ്ധീഖ് പഴങ്ങാടൻ, സലാം അയ്യാരിൽ, സൗദ അലിക്കുഞ്ഞി, പുരുഷോത്തമൻ, ഹനീഫ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.