തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ രൂപവത്കരിച്ച ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തില്‍ ഇതുവരെ പൊതു/സ്വകാര്യ ഇടങ്ങളില്‍നിന്നായി 690521 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ പൊതുസ്ഥലങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, ഫ്ളക്സ് ബോര്‍ഡ്, അലങ്കാര റിബണുകള്‍, ചുവരെഴുത്തുകള്‍ എന്നിവയാണ് നീക്കിയത്.
പൊതുതെരഞ്ഞെടുപ്പില്‍ തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്സന്റീ വോട്ടര്‍മാരില്‍ ഇതുവരെ 8852 പേര് ഹോം വോട്ടിങ് സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്തി. ഏപ്രില്‍ 21 വരെ ആദ്യഘട്ട കണക്കാണിത്. തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലായി ഹോം വോട്ടിങ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.
മണലൂര്‍ നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് -1650 പേര്. തൃശൂരിലാണ് കുറവ് -883 പേര്. ഗുരുവായൂര്‍ -964, ഒല്ലൂര്‍ -993, നാട്ടിക -1272, ഇരിഞ്ഞാലക്കുട -1642, പുതുക്കാട് -1448 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്തിയ കണക്ക്.
ആബ്സന്റി വിഭാഗത്തില്‍പ്പെട്ട അവശ്യസര്‍വിസ് ജീവനക്കാര്‍ക്കുള്ള (എ.വി.ഇ.എസ്) പോസ്റ്റല്‍ വോട്ടെടുപ്പില്‍ രണ്ടുദിവസങ്ങളിലായി തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട 202 പേര് വോട്ട് ചെയ്തു. കലക്ടറേറ്റിലുള്ള ജില്ല പ്ലാനിങ് ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച പോസ്റ്റല്‍ വോട്ടിങ് സെന്ററിലാണ് വോട്ട് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച മാത്രം 127 പേർ വോട്ട് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയിലുള്ള 406 ഉദ്യോഗസ്ഥര്‍ ഇതുവരെ വോട്ട് ചെയ്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ക്കായി നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിൽ പോസ്റ്റൽ ബാലറ്റ് വഴിയാണ് വോട്ട് രേഖപ്പെടുത്തിയത്.
തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ ഇതുവരെ 27 സര്‍വിസ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴി 728 സർവിസ് വോട്ടർമാർക്കാണ് ഇ-ബാലറ്റ് അയച്ചത്.
657 പുരുഷന്മാരും 71 സ്ത്രീ സർവിസ് വോട്ടർമാരുമാണ് തൃശൂർ ലോക്സഭ മണ്ഡലത്തിലുള്ളത്. കൂടുതൽ വോട്ടർമാർ ഒല്ലൂർ മണ്ഡലത്തിലാണ് -180 പേർ. കുറവ് മണലൂരിലും -85 പേർ. ഗുരുവായൂർ -46, തൃശൂർ -88, നാട്ടിക -90, ഇരിഞ്ഞാലക്കുട -88, പുതുക്കാട് -151 എന്നിങ്ങനെയാണ് സർവിസ് വോട്ടർമാരുടെ കണക്ക്.
സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കാണ് സർവിസ് വോട്ട് ചെയ്യാനാവുക. സര്‍വിസ് വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി ലഭിക്കുന്ന ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് ചെയ്ത ശേഷം തപാല്‍ വഴി വരണാധികാരിക്ക് തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ക്യു.ആർ കോഡ് സംവിധാനം ഉപയോഗിച്ചാണ് വോട്ടെണ്ണൽ സമയത്ത് ഈ പോസ്റ്റൽ ബാലറ്റിന്റെ സാധുത പരിശോധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.