ആമ്പല്ലൂർ: കോൺഗ്രസിന് ആവശ്യം മുഴുവൻസമയ പാർട്ടിപ്രവർത്തനം നടത്താൻ സന്നദ്ധത ഉള്ളവരെയാണെന്നും അതിന് കഴിയാത്തവർ സ്വയം മാറിനിൽക്കുകയാണ് വേണ്ടതെന്നും കെ. മുരളീധരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്ന എം.പി. ഭാസ്കരൻ നായരുടെ രണ്ടാം ചരമവാർഷിക ഭാഗമായുള്ള അനുസ്മരണ സമ്മേളനം ആമ്പല്ലൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംശുദ്ധ രാഷ്ട്രീയപ്രവർത്തനത്തിന്റെ ഉത്തമ മാതൃകയായിരുന്നു എം.പി. ഭാസ്കരൻ നായർ. അധികാരം കൈയാളുന്നവർ ധാർഷ്ട്യത്തിന്‍റെയും അഴിമതിയുടെയും പര്യായമായി മാറിയ വർത്തമാന കാലഘട്ടത്തിൽ വിപരീതപാതയിലൂടെ സഞ്ചരിക്കാൻ ഭാസ്കരൻ നായർ കാണിച്ച ധൈര്യം പുതുതലമുറ മാതൃകയാക്കേണ്ടതാണെന്ന് മുരളീധരൻ ഓർമിപ്പിച്ചു.
ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി. വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, എം.കെ. പോൾസൺ, ജോസഫ് ചാലിശ്ശേരി, സുനിൽ അന്തിക്കാട്, കെ. ഗോപാലകൃഷ്ണൻ, ടി.എം. ചന്ദ്രൻ, സെബി കൊടിയൻ, ഡേവിസ് അക്കര, കെ.എം. ബാബുരാജ്, പ്രിൻസൻ തയ്യാലക്കൽ, ജിമ്മി ജോസ് മഞ്ഞളി, ആന്റണി കുറ്റൂക്കാരൻ എന്നിവർ സംസാരിച്ചു. ലിന്റോ ജോസ്, കെ.ജെ. ജോജു, സോമൻ മുത്രത്തിക്കര, സൈമൺ നമ്പാടൻ, കെ. രാജേശ്വരി, കെ.എൽ. ജയ്സൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.