മാള: ഗതാഗതക്കുരുക്കിന് പരിഹാരമായി വൺവേ സംവിധാനമൊരുങ്ങുന്നു. മാള-അന്നമനട റോഡിൽ നിന്ന് പൊഴേലി പറമ്പൻ റോഡിലേക്കും എസ്.ബി.ഐയുടെ മുന്നിലേക്കുമെത്താൻ റോഡ് നിർമിക്കാൻ സുമനസ്സുകളായ സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടുനൽകിയതോടെയാണ് വൺവേക്ക് വഴിയൊരുങ്ങിയത്.
വിൽസൻ വടക്കേടത്ത്, ഗിരിജൻ വലവൂർ, വൽസല ഗ്രിഗോറിയസ്, രമേശൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് വിട്ടുനൽകിയത്.
2023-24 സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ നാല് ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം ആരംഭിച്ചത്. തുടർന്ന് നടപ്പുവർഷം അഞ്ച് ലക്ഷം വകയിരുത്താനും അടുത്ത സാമ്പത്തിക വർഷം 10 ലക്ഷം രൂപ വകയിരുത്താനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്.
വൺ വേ സംവിധാനത്തെ അന്നമനട മാർക്കറ്റ് റോഡിലേക്ക് ബന്ധിപ്പിച്ച് പുതിയ വൺ വേ സംവിധാനമൊരുക്കാനും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.
വൺവേ റോഡിന്റെ നിർമാണം പഞ്ചായത്ത് പ്രസിഡന്റ പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. വികസന സമിതി അധ്യക്ഷൻ ടി.കെ. സതീശൻ അധ്യക്ഷത വഹിച്ചു. കെ.കെ. രവി നമ്പൂതിരി, ഡേവിസ് കുര്യൻ, മാർട്ടിൻ പൊഴേലി പറമ്പിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.