അമ്പല്ലൂർ: വലിയ കുഴി രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെട്ട വരന്തരപ്പിള്ളി ആറ്റപ്പിള്ളി പാലം റോഡിന്റെയും റെഗുലേറ്ററിന്റെയും പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാനും അതിനുള്ള കാലാവധി അറിയിക്കാനും സര്‍ക്കാറിനും ജലസേചന വകുപ്പിനും ഹൈകോടതി നിർദേശം.
പണി പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഈ മാസം 18ന് സത്യവാങ്മൂലം നല്‍കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യം നേരത്തേ കോടതി ആവശ്യപ്പെട്ടപ്പോള്‍, 13.9 കോടിയുടെ ഭരണാനുമതി വേണമെന്നും നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 22 മാസത്തെ കാലയളവ് വേണമെന്നും ചീഫ് എന്‍ജിനീയര്‍ അറിയിച്ചിരുന്നു. ഇത് പരിശോധിച്ച കോടതി, ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് നിര്‍ദേശിച്ചു.
ആറ്റപ്പിള്ളി പാലത്തോടനുബന്ധിച്ച് റോഡ് താഴ്ന്ന് വൻകുഴി രൂപപ്പെട്ടത് ഉടന്‍ ശരിയാക്കണമെന്നാവശ്യപ്പെട്ട് നന്തിപുലം സ്വദേശി ജോസഫ് ചെതലന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. കേസ് ഈ മാസം 18ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.