കൊടുങ്ങല്ലൂർ: അക്രമവുമായി ബന്ധപ്പെട്ട് മതിലകം പൊലീസ് ഈയിടെ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സി.ഐ, എസ്.ഐ എന്നിവർ ഉൾപ്പെടെ സ്റ്റേഷനിലെ 14 പേരോട് ക്വാറൻറീനിൽ പോകാൻ നിർദേശിച്ചു. സംഘർഷ സ്ഥലത്ത് പ്രതിയുമായി നേരിൽ ബന്ധപ്പെട്ട 12 പേരോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സെക്കൻഡറി സമ്പർക്കത്തിെൻറ പരിധിയിൽവരുന്ന പലരുമുണ്ട്.
അഡീഷനൽ എസ്.ഐ, ഗ്രേഡ് എസ്.ഐ, എസ്.സി.പി.ഒമാർ, സി.പി.ഒമാർ എന്നിവരും ക്വാറൻറീനിൽ പോകണം. പൊലീസ് സംഘത്തിൽ അഞ്ച് കെ.എ.പിക്കാരും ഉൾപ്പെടും. പെരുന്നാൾ ദിനത്തിൽ മതിലകം കിടുങ്ങിൽ നടന്ന അക്രമ സംഭവത്തിൽ ആദ്യം അറസ്റ്റിലായ മൂന്നുപേരിൽ ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു. ജയിലിൽ കൊണ്ടുപോകുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്താൻ തൃശൂരിലെ ആശുപത്രിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
പരിശോധന ഫലം വെള്ളിയാഴ്ചയാണ് വന്നത്. മറ്റ് രണ്ടുപേരുടെ ഫലം നെഗറ്റിവാണ്. സംഘട്ടനത്തിൽ കോവിഡ് സ്ഥിരീകരിച്ച പ്രതിയുമായി പലരും ശാരീരിക സ്പർശം ഉണ്ടായിട്ടുണ്ട്. പ്രതിയെ പിടിച്ച് മാറ്റാൻ ചെന്നവരും ഉണ്ട്. സ്ഥലത്ത് സി.െഎ ഉൾപ്പെടെയുള്ള പൊലീസ് സംഘവും നാട്ടുകാരും ഉണ്ടായിരുന്നു. ഈ സാഹചര്യം മുൻ നിർത്തി വാർഡ് കണ്ടെയ്ൻമെൻറ് സോൺ ആകുമെന്നും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.