റീന പത്മനാഭ​ൻ, സുഷിത ഷൈബു  

ചേർക്കരയിൽ അമ്മായി അമ്മക്ക്​ എതിരെ മരുമകൾ

തളിക്കുളം: ഒരു മാസം മു​േമ്പ സ്ഥാനാർഥികളെ തീരുമാനിച്ച് ഗോദയിൽ ഇറങ്ങിയ നാട്ടിക ചേർക്കര ആറാം വാർഡിലെ പോരാട്ടം പൊടിപൂരമായിരിക്കും. വനിത നേതാവിനെതിരെ മരുമകൾ രംഗത്ത് ഇറങ്ങിയതോടെ പോരാട്ടത്തിന് വീറും വാശിയും ഏറി.

യു.ഡി.എഫ് സ്ഥാനാർഥിയായ കോൺഗ്രസിലെ പുളിപറമ്പിൽ പരേതനായ പത്മനാഭ​െൻറ ഭാര്യ റീന പത്മനാഭനെതിരെ മകൻ ഷൈബുവി​െൻറ ഭാര്യ സുഷിതയാണ് എൻ.ഡി.എ സ്ഥാനാർഥിയായി എത്തിയത്​. ഷൈബു ബി.ജെ.പി പ്രവർത്തകനാണ്. റീന യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന് നേരത്തെ പ്രചാരണമുണ്ടായി. ഇതറിഞ്ഞ്​​ ബി.ജെ.പി സുഷിതയെ സ്ഥാനാർഥിയാക്കി. ഒരു മാസം മുമ്പ്​ തന്നെ ബ്ലോക്ക് അംഗം രജനി ബാബുവിനെ സി.പി.എം സ്​ഥാനാർഥിയാക്കി പ്രഖ്യാപിച്ചിരുന്നു.

റീനയുടെയും മക​െൻറയും വീട് എസ്.എൻ കോളജിനടുത്താണ്. അമ്മായി അമ്മയും മരുമകളും സ്ഥാനാർഥിയായതോടെ തെരഞ്ഞെടുപ്പ് ശ്രദ്ധ ഇവിടേക്ക് തിരിഞ്ഞു. റീനയിലൂടെ വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. അതേസമയം സുഷിതയിലൂടെ ചരിത്ര വിജയം നേടുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടൽ. കഴിഞ്ഞ തവണ കൈവിട്ട വാർഡ് രജനിയിലൂടെ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയാണ് സി.പി.എമ്മിനുള്ളത്​. 

Tags:    
News Summary - Daughter-in-law against husband's mother in Cherkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.