പെരുമ്പിലാവ്: സഹോദയ സി.ബി.എസ്.ഇ ജില്ല കലോത്സവത്തിന്റെ രണ്ട് ദിനങ്ങൾ പിന്നിടുമ്പോൾ 477 പോയന്റ് നേടി തൃശൂർ ദേവമാതാ സി.എം.ഐ പബ്ലിക് സ്കൂൾ ഒന്നാംസ്ഥാനത്ത് കുതിക്കുന്നു. ആദ്യദിനം മുന്നിലായിരുന്ന ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ സ്കൂളിനെ പിൻതള്ളിയാണ് ദേവമാതയുടെ മുന്നേറ്റം.
നാല് കാറ്റഗറികളിലായി 68 ഇനങ്ങളുടെ ഫലമാണ് പുറത്തുവന്നത്. ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനാണ് 424 പോയന്റ് നേടി രണ്ടാം സ്ഥാനത്ത്. 393 പോയന്റോടെ ചിറ്റിലപ്പിള്ളി ഐ.ഇ.എസ് മൂന്നാം സ്ഥാനത്തുണ്ട്. 371 പോയന്റ് നേടി മാള ഡോ. രാജു ഡേവീസ് ഇന്റർനാഷ്ണൽ സ്കൂൾ തൊട്ടുപിറകിലുണ്ട്. ആതിഥേയരായ അൻസാർ സ്കൂൾ 113 പോയന്റ് നേടി 11ാം സ്ഥാനത്താണ്. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കനത്ത പേമാരിക്കിടയിലും മനോഹര നൃത്തങ്ങൾ പെയ്തിറങ്ങിയത് ആസ്വാദകർക്ക് ഹരമായി. രാത്രി ഏറെ വൈകിയും നാടോടി നൃത്തം, ഒപ്പന എന്നിവ അരങ്ങേറി.
പെരുമ്പിലാവ് അൻസാർ സ്കൂളിൽ മൂന്നു ദിനങ്ങളിലായി നടക്കുന്ന കലാ പൂരത്തിന് ശനിയാഴ്ച വൈകീട്ട് തിരശ്ശീല വീഴും. വൈകീട്ട് ആറിന് സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ഉദ്ഘാടനം ചെയ്യും. സഹോദയ പ്രസിഡന്റ് എം.കെ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.