മറ്റത്തൂര്‍: ലോക്ഡൗണ്‍ സമയത്ത് വെള്ളിക്കുളങ്ങരയില്‍ ജനകീയ ഹോട്ടല്‍ നടത്തിയ തനിക്ക് പഞ്ചായത്തില്‍നിന്ന് ലഭിക്കാനുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ട് കുറിഞ്ഞിപ്പാടം സ്വദേശിനി രശ്മി രണ്ടാം ദിവസമായ വ്യാഴാഴ്ചയും മറ്റത്തൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഒമ്പതു വയസ്സുള്ള മകളോടൊപ്പമാണ് രശ്മി കുത്തിയിരിപ്പുസമരം നടത്തിയത്.
പഞ്ചായത്തധികൃതരുടെ നിര്‍ദേശപ്രകാരമാണ് ലോക്ഡൗണ്‍കാലത്ത് താന്‍ ഹോട്ടലില്‍ സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കിയിരുന്നതെന്നും മാസങ്ങളോളം ഇങ്ങനെ കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കിയ തനിക്ക് വന്‍ തുക ബാധ്യത വന്നിട്ടുള്ളതായും ഈയിനത്തില്‍ ലഭിക്കേണ്ട തുക ഇതുവരെ ലഭിച്ചിട്ടില്ലെന്നും രശ്മി പറയുന്നു.
ഈ ആവശ്യമുന്നയിച്ച് രശ്മി ബുധനാഴ്ച വൈകീട്ട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ മകളോടൊപ്പം കുത്തിയിരിപ്പുസമരം നടത്തിയിരുന്നു. രാത്രി വൈകിയും സമരം തുടര്‍ന്ന ഇവരെ നാട്ടുകാരും പൊതുപ്രവര്‍ത്തകരും പൊലീസും എത്തി അനുനയിപ്പിച്ച് വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ വീണ്ടും പഞ്ചായത്ത് ഓഫിസിന് മുന്നിലെത്തി ഇവര്‍ കുത്തിയിരിപ്പ് തുടര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.