തൃക്കൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

ആമ്പല്ലൂര്‍: തൃക്കൂര്‍ പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണം കാര്യക്ഷമമല്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ദീര്‍ഘവീക്ഷണമില്ലാതെ ജല്‍ ജീവന്‍ കണക്ഷനുകള്‍ കൂടുതലായി നല്‍കിയതോടെ നിലവില്‍ ലഭിച്ചിരുന്നവര്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന പരാതിയാണ് ഉയരുന്നത്. 5000ത്തിലേറെ രൂപ മുടക്കി വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തവര്‍ക്ക് പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടാണ്. പഴയ പൈപ്പുകളില്‍ നിന്നാണ് ജല്‍ ജീവന്‍ കണക്ഷനുകള്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

4000ത്തിലേറെ പുതിയ കണക്ഷന്‍ നല്‍കിയതോടെ ഭൂരിഭാഗം പേര്‍ക്കും വെള്ളം കിട്ടാത്ത സ്ഥിതിയായി. ഇതിനിടെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന ഇടങ്ങളില്‍ നിലവിലെ പൈപ്പിലൂടെ വെള്ളം വിതരണം ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കോടികള്‍ മുടക്കി ആരംഭിച്ച വാട്ടര്‍ അതോറിറ്റിയുടെ അയ്യപ്പന്‍കുന്ന് കുടിവെള്ള പദ്ധതി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും വെള്ളം എത്തുന്നില്ലെന്ന് പരാതിയുണ്ട്. പഞ്ചായത്ത് വിതരണം ചെയ്യുന്ന ടാങ്കര്‍ വെള്ളമാണ് ഒരു പരിധിവരെ നാട്ടുകാര്‍ക്ക് ആശ്വാസമാകുന്നത്.

Tags:    
News Summary - Drinking water shortage in Thrikkur panchayath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.