പീച്ചി: ഡാമില്‍നിന്നുള്ള പൈപ്പ് പൊട്ടി വെള്ളം നിയന്ത്രിക്കാൻ എമര്‍ജന്‍സി ഷട്ടര്‍ താഴ്ത്താനുള്ള ശ്രമം ഇനിയും വിജയം കണ്ടില്ല. വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ജനറേറ്ററിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പിെൻറ വാൽവ് തകരാറായാതാണ് വെള്ളം ഒഴുകിയത്. വെള്ളത്തിെൻറ സമ്മര്‍ദം മൂലം റിസര്വോയറിെൻറ അടിയിലുള്ള ഷട്ടര്‍ കൂടുതൽ താഴ്ത്താനാകാത്തെ സ്തംഭനാവസ്ഥയിലാണ്.
ഇൗഗിള്‍ ടെക് ഡൈവിങ് സര്‍വിസിലെ സാങ്കേതിക പ്രവർത്തകര്‍ തിങ്കളാഴ്ച രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ വെണ്ടുരുത്തിയില്‍നിന്നുള്ള നേവിയുടെ 12 അംഗ സംഘവും പീച്ചിയിലെത്തി. രാവിലെ ഷട്ടറില്‍ അടിഞ്ഞുകിടന്ന മരങ്ങൾ മാറ്റി. റിസര്‍വോയറില്‍നിന്ന് ഷട്ടറിലേക്ക് പോകുന്ന പ്രധാന പൈപ്പിെൻറ പകുതിയോളം ഭാഗം ഷട്ടര്‍ താഴ്ത്താനായതായി അധികൃതർ അവകാശപ്പെട്ടു.
വെള്ളത്തിെൻറ സമ്മര്‍ദം മൂലം ബാക്കി ഭാഗം താഴ്ത്താനായില്ല. ഇരുമ്പ് റെയിലുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് ഷട്ടറിെൻറ തൂക്കം കുട്ടുകയാണ് ഇതിനുള്ള പരിഹാരം. 150 കിലോ വെല്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് ഷട്ടര്‍ അൽപം താഴ്ത്താനായത്. അരടണ്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച് പൂര്‍ണമായി താഴ്ത്താനാകും എന്നാണ് പ്രതീക്ഷ. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. വെള്ളത്തിെൻറ ഒഴുക്ക് നിയന്ത്രിച്ച് വാൽവിെൻറ തകരാര്‍ നീക്കിയാല്‍ മാത്രമേ വൈദ്യുതി ഉൽപാദനം ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.