പെരുമ്പിലാവ്: കല്ലുംപുറത്ത് ഇടഞ്ഞോടിയ ആന പരിഭ്രാന്തി പരത്തി. രണ്ടു മണിക്കൂറിനുള്ളിൽ ആനയെ തളച്ചു. കല്ലുംപുറം പള്ളി പെരുന്നാളിന് എത്തിച്ച കൊമ്പൻ വേണാട്ടുമറ്റം ഗോപാലൻകുട്ടിയാണ് ഇടഞ്ഞത്. ശനിയാഴ്ച ഉച്ചക്ക് 12 .15 ഓടെയാണ് ആന ഇടഞ്ഞത്. തുടർന്ന് പള്ളി പരിസരത്ത് നിന്ന് സംസ്ഥാന പാതയിലേക്ക് കയറിയ ആന ചെഗുവേര റോഡ് വഴി ഉൾപ്രദേശത്തേക്ക് പോയി.
പിന്നീട് കോത്തോളിക്കുന്നിൻ ഏറെനേരം നിലയുറപ്പിച്ചു. അവിടെ നിന്ന് മുന്നോട്ടു നീങ്ങിയ ആനയെ പൊറവൂർ ക്ഷേത്രത്തിന് സമീപത്തെ പാടത്ത് വെച്ച് എലിഫൻറ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് തളച്ചു. കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും കുന്നംകുളം അസി. പൊലീസ് കമീഷണർ സി.ആർ. സന്തോഷ്, സ്റ്റേഷൻ ഹൗസ് ഓഫിസർ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ആന ഇടഞ്ഞ വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ സ്ഥലത്ത് എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.