ആമ്പല്ലൂർ: ഇഞ്ചക്കുണ്ട് പരുന്ത്പാറ പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താൻ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് കർഷകർ. കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതു മൂലം ദുരിതമനുഭവിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇഞ്ചക്കുണ്ട് പരുന്ത്പാറ റോഡരികിൽ കാട് വളർന്നു നിൽക്കുന്നതിനാൽ വളരെ അടുത്തെത്തുമ്പോൾ മാത്രമാണ് ആനകൾ നിൽക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ബൈക്ക് യാത്രികർ ആനയെ കണ്ട് ഭയന്ന് വീഴുന്നതും പതിവായിരിക്കുകയാണ്. 10 ദിവസമായി ഇഞ്ചക്കുണ്ട് പരിസരത്ത് ആനകൾ തമ്പടിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാർ പറഞ്ഞു.
ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ആനകളെ ഉൾവനത്തിലേക്ക് അയക്കാൻ വനം വകുപ്പ് ഉടൻ തയാറാകണമെന്നും അല്ലാത്ത പക്ഷം കർഷകരെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ സമര പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ തീരുമാനിച്ചതായും വരന്തരപ്പിള്ളി, മറ്റത്തൂർ പഞ്ചായത്ത് ആക്ഷൻ കൗൺസിൽ സെക്രട്ടറി വി.പി. ഉസ്മാൻ, പ്രസിഡന്റ് കെ.എം. ഹൈദർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.