തൃശൂർ: ജനപങ്കാളിത്തം കൊണ്ടും അവതരണ വൈവിധ്യം കൊണ്ടും എന്റെ കേരളം പ്രദർശന വിപണനമേള സംസ്ഥാനതലത്തിൽ ഒന്നാമതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനി വിദ്യാർഥി കോർണറിൽ നടന്ന എന്റെ കേരളം പ്രദർശന വിപണ മേള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായി. എന്റെ കേരളം മികച്ച കവറേജിനുള്ള മാധ്യമ പുരസ്കാരം, മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരം എന്നിവയും ചടങ്ങിൽ മന്ത്രി ആർ. ബിന്ദു സമ്മാനിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിശിഷ്ടാതിഥിയായി.
കോർപറേഷൻ മേയർ എം.കെ. വർഗീസ്, കലക്ടർ വി.ആർ. കൃഷ്ണതേജ, ഇൻഫർമേഷൻ ഓഫിസർ സി.പി. അബ്ദുൽ കരീം, മേഖല ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ്, കെ.എസ്.എഫ്.ഇ മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് കേരള കലാമണ്ഡലം വിദ്യാർഥികൾ അവതരിപ്പിച്ച എന്റെ കേരളം നൃത്താവിഷ്കാരവും ആൽമരം മ്യൂസിക് ബാൻഡിന്റെ സംഗീത നിശയും അരങ്ങേറി.
തൃശൂർ: എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ മികച്ച കവറേജിനുള്ള വിവിധ മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കവറേജിനുള്ള പുരസ്കാരം പത്രം- ദേശാഭിമാനി, ചാനല്‍- കേരളവിഷൻ, ഓൺലൈൻ- ന്യൂസ് കേരള.കോം, എഫ്.എം റേഡിയോ- ഹെലോ റേഡിയോ 90.8 എന്നിവർ നേടി.
മികച്ച റിപ്പോര്‍ട്ടിനുള്ള പുരസ്കാരം പത്രം-കൃഷ്ണകുമാര്‍ ആമലത്ത് (കേരളകൗമുദി), ചാനല്‍- ജെ അജീഷ് കുമാർ (ഏഷ്യാനെറ്റ് ന്യൂസ്) എന്നിവർ നേടി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദീപികയിലെ ഫോട്ടോഗ്രാഫര്‍ ടോജോ പി. ആന്റണി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.