ഒല്ലൂര്‍: തൃശൂര്‍ ജില്ലയിലെ ആദ്യ ഒാണ്‍ലൈന്‍ വിവാഹം കുട്ടനെല്ലൂര്‍ സബ് രജിസ്ട്രാർ ഓഫിസില്‍ നടന്നു. ഒല്ലൂര്‍ ഹോളി ഏയ്ഞ്ചല്‍സ് റോഡില്‍ കല്ലൂക്കാരന് റാഫി-ഷൈനി ദമ്പതികളുടെ മകള്‍ സെറിന്‍ കല്ലൂക്കാരനും മാള കുരുവിലാശ്ശേരി എലഞ്ഞിക്കല് പോള്‍സണ്‍-ലിസി ദമ്പതികളുടെ മകന് ജിതനുമാണ് വിവാഹിതരായത്.
ന്യൂസിലാൻഡില്‍ ഡിസൈന്‍ എൻജിനിയറായ ജിതിനും സെറിനുമായുള്ള വിവാഹം കഴിഞ്ഞ വർഷം നടത്താൻ നിശ്ചയിച്ചതാണ്. കോവിഡിനെ തുടര്‍ന്ന് യാത്രക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ ഈ വർഷം ജനുവരിയിലേക്ക് മാറ്റി. എന്നാൽ, കോവിഡിെൻറ രണ്ടാം വരവ് അതും തടസ്സപ്പെടുത്തി.
നാട്ടിലേക്ക് എത്തിയാല്‍ ജിതിന് തിരിച്ച് പോകാൻ ഒട്ടേറെ കടമ്പകള്‍ ഉണ്ടെന്നും വിവാഹം കഴിഞ്ഞാല്‍ ഭാര്യ എന്ന നിലയില്‍ സെറിനെ ന്യൂസിലൻഡിലേക്ക് കൊണ്ടുപോകാനാവുമെന്നും അറിയിച്ചതോടെ വിവാഹം ഒണ്‍ലൈനില്‍ നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഹൈകോടതിയുടെ അനുമതിയോടെ വരെൻറ പിതാവ് പോൾസണ്‍ പവര്‍ ഒാഫ് അറ്റോര്‍ണി നല്കി സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.