തൃശൂർ: തൃശൂർ നഗരത്തിെൻറ മുക്കിനും മൂലക്കുമെല്ലാം കാമറക്കണ്ണാണ്. നഗരത്തിലെ കുറ്റകൃത്യങ്ങൾ ഇതോടെ വൻതോതിലാണ് കുറഞ്ഞത്. പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവർ മുതൽ മോഷ്്ടാക്കൾവരെ ഒട്ടേറെ കുറ്റവാളികളെയാണ് പൊലീസിെൻറ കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിച്ച് വലയിലാക്കിയത്. 52 കാമറകളാണ് നഗരത്തിെൻറ വിവിധയിടങ്ങളിലുള്ളത്. സ്വരാജ് റൗണ്ടിന്റേയും വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിെൻറയും മുക്കുംമൂലയും കണ്ട്രോള് റൂമിലിരുന്നാല്‍ കാണാം. നഗരത്തിെൻറ ഒട്ടുമിക്ക പ്രധാന റോഡുകളിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അപകടങ്ങൾ, അക്രമങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ തുടങ്ങി ഏതുതരം കുറ്റകൃത്യങ്ങളിലും ഏറ്റവും വേഗത്തിൽ നടപടി സ്വീകരിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമായുള്ള സ്മാർട്ട് ആൻഡ് സേഫ് സിറ്റി പ്രോജക്ട് പദ്ധതിയുമായുള്ള പ്രവർത്തനങ്ങളിലാണ് സിറ്റി പൊലീസ്.
കാമറ സംവിധാനത്തിലൂടെ നിരവധി കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും കഴിഞ്ഞതായി കമീഷണർ ആർ. ആദിത്യ പറയുന്നു. കോർപറേഷെൻറ സഹകരണത്തോടെ അഞ്ചു കോടി മുതൽമുടക്കിൽ നഗരത്തിെൻറ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതിെൻറ ഒന്നാംഘട്ടത്തിലാണ് 52 കാമറകൾ സ്ഥാപിച്ചത്.
കുറ്റകൃത്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ നഗരത്തിൽ റോന്തുചുറ്റുന്ന വാഹനങ്ങളിലേക്ക് തത്സമയം സന്ദേശമെത്തും. മോഷ്്ടിച്ച വാഹനങ്ങളുമായി ആരെങ്കിലും നഗരത്തിലൂടെ പോകുന്നുണ്ടോയെന്ന് അറിയാന്‍ പ്രത്യേക സോഫ്റ്റ്വെയറും പൊലീസിെൻറ പക്കലുണ്ട്. കാമറകളുമായി ബന്ധപ്പെടുത്തുന്നതാണ് ഈ സോഫ്റ്റ്വെയര്. പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളില്‍നിന്ന് ജില്ലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളുടെ വിവരങ്ങളും പൊലീസിെൻറ കാമറ സംവിധാനത്തില്‍ ലഭ്യമാണ്. ലോറികളിലുള്ള കുടിവെള്ള വിതരണം, ശുചീകരണ വാഹനങ്ങളുടെ സഞ്ചാരം എന്നിവയുൾപ്പെടെ പൊലീസ് കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഗതാഗതക്കുരുക്കുകൾ മുൻകൂട്ടി കാണുന്നതിനും അത് പരിഹരിക്കുന്നതിനും വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനും മാത്രമല്ല, തൃശൂർ പൂരം, ഓണാഘാഷം പോലെ വലിയ ജനക്കൂട്ടം എത്തിച്ചേരുന്ന അവസരങ്ങളിൽ ലൗഡ് സ്പീക്കർ അനൗൺസ്മെൻറ് സംവിധാനവും ഉൾക്കൊള്ളിച്ച വിപുലമായ പദ്ധതിയാണ് നഗരത്തിലെ കാമറ സംവിധാനം.
പൊലീസിെൻറ രാത്രികാല പരിശോധന: 283 പ്രതികൾ അറസ്റ്റിൽ
തൃശൂർ: സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കുന്നതിെൻറ ഭാഗമായി റേഞ്ച് ഐ.ജിയുടെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ 283 പ്രതികൾ അറസ്റ്റിൽ. 74 അബ്കാരി കേസുകളും 22 മയക്കുമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി റേഞ്ച് ഐ.ജി എ. അക്ബറിെൻറ മേൽനോട്ടത്തിൽ തൃശൂർ സിറ്റി, റൂറൽ, പാലക്കാട്, മലപ്പുറം ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. മദ്യം, മയക്കുമരുന്ന് തുടങ്ങിയ നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് തടയാൻ ജില്ല അതിർത്തികളിലും മറ്റ് പ്രധാന ഇടങ്ങളിലുമായി 14,346 വാഹനങ്ങൾ പരിശോധിച്ചു. വിവിധ ലോഡ്ജുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷനുകൾ എന്നിങ്ങനെ നാനൂറോളം ഇടങ്ങളിലും പരിശോധന നടത്തി. റേഞ്ചിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയ കോമ്പിങ് ഓപറേഷനിൽ വാഹന പട്രോളിങ് അടക്കം 450ലധികം പട്രോളിങ് ടീമുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിവിധ കേസുകളിൽ ദീർഘകാലമായി ഒളിവിൽ കഴിഞ്ഞിരുന്ന 211 വാറൻറ് പ്രതികളെയും പിടികിട്ടാപ്പുള്ളികളെയും അന്വേഷണാവസ്ഥയിലായിരുന്ന േകസുകളിലെ 72 പേരെയും അറസ്റ്റ് ചെയ്തു. പരിശോധന തുടരുമെന്ന് ഐ.ജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.