ക​ഞ്ചാ​വ് കേ​സ് പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കൊ​ര​ട്ടി: ക​ഴി​ഞ്ഞ വ​ർ​ഷം 210 കി​ലോ ക​ഞ്ചാ​വ്​ പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. തേ​നി തേ​വാ​രം സ്ട്രീ​റ്റി​ൽ മ​ഹേ​ശ്വ​ര​ൻ (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2021 ജൂ​ലൈ​യി​ൽ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഈ ​കേ​സി​ൽ നേ​ര​ത്തെ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യും അ​ഞ്ച് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ജ​യി​ലി​ൽ ക​ഴി​യു​ന്ന ഈ ​പ്ര​തി​ക​ളു​ടെ ഫോ​ൺ വി​വ​ര പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ കൂ​ടി പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​ഹേ​ശ്വ​ര​നാ​ണ് ഇ​വ​ർ​ക്ക് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ചെ​ന്നൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും ക​ഞ്ചാ​വ് വി​ൽ​പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്ക് കേ​സു​ക​ളു​ണ്ട്‌. ത​മി​ഴ്നാ​ട്ടി​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ കൊ​ര​ട്ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ അ​റ​സ്റ്റോ​ടെ നി​ർ​ണാ​യ​ക വി​വ​രം ല​ഭി​ച്ച​താ​യി എ​ച്ച്.​എ​സ്.​ഒ ബി.​കെ. അ​രു​ൺ പ​റ​ഞ്ഞു.

Tags:    
News Summary - ganja case; man in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.