കൊടകര: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷം സംഘടിപ്പിക്കാന്‍ കഴിയാതെ പോയ സ്കൂള്‍ കലോത്സവവും കായികമേളയും ഈ വര്‍ഷം ഉണ്ടാകുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്കൂളിലെ പുതിയ അഡ്മിനിട്രേറ്റിവ് ബ്ലോക്കിന്റേയും പുതിയ ക്ലാസ് മുറികളുടേയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കലോത്സവത്തിന്റേയും കായികമേളയുടേയും തീയതിയും സ്ഥലവും ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും.
പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം ഈ വര്‍ഷം മുതല്‍ സ്കൂള്‍ കായികമേളയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
കെ.കെ. രാമചന്ദ്രന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ന്യൂറിച്ച് സര്‍വകലാശാലയുടെ 1.44 കോടിയുടെ സ്കോളര്ഷിപ്പിനര്ഹയായ പൂര്‍വവിദ്യാര്‍ഥിനി വി.ബി. ശ്രീഭദ്ര, ക്ലാസ് മുറിയില്‍ പാട്ടുപാടി സമൂഹ മാധ്യമത്തില്‍ വൈറല്‍ താരമായ എ.എസ്. മിലന്, മിലന്റെ പാട്ട് സമൂഹമാധ്യമത്തിലൂടെ വഴി ലോകശ്രദ്ധയിലെത്തിച്ച അധ്യാപകന് പ്രവീണ്‍ എം. കുമാര്‍ എന്നിവരെ അനുമോദിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. രഞ്ജിത്ത്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, ജില്ല പഞ്ചായത്ത് അംഗം ജെനിഷ് പി. ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സജിത രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ഷൈനി ബാബു, ദിവ്യസുധീഷ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി. മദനമോഹനന്‍, സാമ്പത്തികശാസ്ത്രജ്ഞനും പൂര്‍വ വിദ്യാര്‍ഥിയുമായ പ്രഫ. ജസ്റ്റിന് പോള്‍, പ്രധാനാധ്യാപിക എം. മഞ്ജുള, വി.എച്ച്. മായ, പി.ടി.എ പ്രസിഡന്റ് ബിജു തെക്കന്‍, എം.പി.ടി.എ പ്രസിഡന്റ് സുരേഖ ഷോബി, കെ.കെ. മെഴ്സി, സുഭാഷ് മൂന്നുമുറി, ജയ ഗോപിനാഥ്, പി.ഡി. ഷോളി, ടി.എന്‍. മനോജ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.