മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജിൽ മുൻകൂട്ടി ഒ.പി പരിശോധന ബുക്ക് ചെയ്യാൻ സൗകര്യമൊരുങ്ങി. ഇ - ഹെൽത്ത് വെബ്സൈറ്റ് മുഖേനയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ ചികിത്സാവിഭാഗങ്ങളിലും ബുക്കിങ് ലഭ്യമാകും. പരീക്ഷണ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും 20 പേർക്ക് വീതമാണ് നീക്കി വെച്ചത്. കൗണ്ടറുകളിലെ തിരക്ക് കുറക്കാൻ ഇത് സഹായകമാകും. മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് സംവിധാനം ഡിസംബറിലാണ് പ്രവർത്തനം ആരംഭിച്ചത്.
ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽനിന്ന് എടുക്കുന്നതോ ഓൺലൈനായി എടുക്കുന്നതോ ആയ യു.എച്ച്. ഐ.ഡി ഉപയോഗിച്ച് മെഡിക്കൽ കോളജിൽനിന്ന് ഒ.പി ടിക്കറ്റ് എടുക്കാം. https://ehealth.kerala.gov.in/ എന്ന വെബ് വിലാസത്തിൽ ആധാർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ യു.എച്ച്.ഐ.ഡി ലഭിക്കും. പിന്നീട് യു.എച്ച്.ഐ.ഡി പാസ്വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്ത് ആശുപത്രി, കാണേണ്ട വകുപ്പുകൾ എന്നിവ തെരഞ്ഞെടുത്തു ബുക്ക് ചെയ്യാം. ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും ഏത് വകുപ്പുകളിലേക്കും മുൻകൂട്ടി ഒ.പി ടിക്കറ്റ് ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.