തൃശൂർ: ഇലക്ഷൻ ക്ലസ്റ്ററുകൾ മുൻകൂട്ടിക്കണ്ട് സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കി. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആരോഗ്യകേന്ദ്രങ്ങിൽ പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ആരോഗ്യകേന്ദ്രങ്ങളിലെ വാഹനങ്ങളെയുമാണ് ഒഴിവാക്കിയത്. ഇതുസംബന്ധിച്ച ആരോഗ്യകുടുംബക്ഷേമ വകുപ്പിെൻറ ഉത്തരവ് വെള്ളിയാഴ്ച ജില്ല കലക്ടർമാർക്ക് കൈമാറി.
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ പത്രിക സമർപ്പണം, തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ജനം ഒത്തുകൂടുന്ന സാഹചര്യത്തിൽ കോവിഡ് പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണെന്ന് പ്രിൻസിപ്പൽ സെക്രട്ടറി നൽകിയ ഉത്തരവിൽ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനായി ആരോഗ്യവകുപ്പ് ജില്ലതലത്തിൽ ഇലക്ഷൻ സെല്ലുകൾ രൂപവത്കരിച്ചു. നോഡൽ ഓഫിസർ, അസി. നോഡൽ ഓഫിസർ, കോഓഡിനേറ്റർ എന്നിവരെ നിയോഗിച്ച് പരിശീലനം നൽകാനും നിർദേശം നൽകിയിട്ടുണ്ട്.
മാത്രമല്ല േബ്ലാക്കുതല ഇലക്ഷൻ സെൽ, സ്ഥാപനതല ഇലക്ഷൻ സെൽ എന്നിവ രൂപവത്കരിച്ച് പ്രതിരോധം ശക്തമാക്കാൻ നടപടി സ്വീകരിച്ചുവരുകയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.