വടക്കാഞ്ചേരി: വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ഫ്രാൻസിസിനെ ഡ്യൂട്ടിക്കിടയിൽ മർദിക്കുകയും യൂനിഫോം വലിച്ചു കീറുകയും ചെയ്ത കേസിൽ ഹൈകോടതി സീനിയർ അഭിഭാഷകരായ പ്രതികൾക്ക് ഒരു ദിവസം തടവും 20250 രൂപ പിഴയും. വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷിച്ചത്.
ഹൈകോടതി സീനിയർ അഭിഭാഷകരായ കൂർക്കഞ്ചേരി പള്ളത്ത് വീട്ടിൽ ചന്ദ്രൻ, മകൻ അജീഷ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാൻസിസ് മറ്റു വാഹനങ്ങൾക്ക് മാർഗതടസ്സം ഉണ്ടാക്കിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഹോം ഗാർഡിനോട് കയർത്ത് സംസാരിക്കുകയും യൂനിഫോം വലിച്ചു കീറുകയും നെയിംബോർഡ് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
എസ്.ഐ. സിന്ധുവായിരുന്നു അേന്വഷണ ഉദ്യാഗസ്ഥ.പ്രോസിക്യൂഷനു വേണ്ടി ടി.കെ. മനോജ് ഹാജരായി. പ്രതികൾ മനുഷ്യാവകാശ കമീഷൻ, പട്ടികജാതി, പട്ടികവർഗ കമീഷൻ, പൊലീസ് കംപ്ലയിൻറ് അതോറിറ്റി എന്നിവയിൽ പരാതി നൽകിയെങ്കിലും അതെല്ലാം തള്ളിയിരുന്നു. സി.ആർ.പി.എഫ് ഉദ്യാഗസ്ഥനായിരുന്ന ഫ്രാൻസിസ് ഉന്നത ബഹുമതികൾ നേടിയതിന് ശേഷമാണ് ഹോം ഗാർഡായി വടക്കാഞ്ചേരിയിൽ ജോലിയിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.