മണ്ണുത്തി: വീട് കയറി ആക്രമിച്ച സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. അഞ്ചേരി പൈനാടൻ ഷാനുവിനെയാണ് (22) മണ്ണുത്തി പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രി 11.30ന് സ്റ്റെഫിൻ മൈക്കിൾ (26) താമസിക്കുന്ന നെല്ലികുന്ന് ഐശ്വര്യ നഗറിലെ വീട്ടിലേക്ക് അതിക്രമിച്ചുകയറി
കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. മണ്ണുത്തി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അമൽ ദേവ്, അലക്സാണ്ടർ, ധനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.