തൃശൂര്‍: ജില്ലയില്‍ ഹോം വോട്ടിങ് ആവശ്യപ്പെട്ട വോട്ടര്‍മാര്‍ക്ക് ഈമാസം 15 മുതല്‍ 21 വരെ ഒന്നാം ഘട്ട സംവിധാനം ഒരുക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു. ആബ്സന്റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍, 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ എന്നിവര്‍ക്കാണ് വീടുകളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ജില്ലയില്‍ ഈ വിഭാഗത്തില്‍ 18,497 വോട്ടര്‍മാരാണ് ഉള്ളത്.
ഇവരുടെ വീടുകളിലെത്തി തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശ പ്രകാരമുള്ള രഹസ്യസ്വഭാവത്തോടെയാണ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുക. വോട്ടര്‍മാരുടെ വസതിയിലെത്തുന്ന സമയവും തീയതിയും മുന്‍കൂട്ടി വരണാധികാരിയുടെ നിര്‍ദേശപ്രകാരം സഹവരണാധികാരികള്‍ വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും / മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റുമാരെയും അറിയിക്കും.
ഇതിനായി ജില്ലയില്‍ 130 സംഘത്തെയാണ് വിന്യസിക്കുന്നത്. ഓരോ സംഘവും പരമാവധി 25 വീടുകള്‍ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്താന്‍ സംവിധാനമൊരുക്കും.
തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്സന്റീ വോട്ടര്‍മാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ ഭിന്നശേഷിക്കാര്‍, 85 വയസ് കഴിഞ്ഞ വയോജനങ്ങള്‍ എന്നിവര്‍ക്കുള്ള ഹോം വോട്ടിങ് നടപടിക്രമം വീക്ഷിക്കാൻ വരണാധികാരിക്ക് മുന്‍കൂട്ടി ഫോറം 10ല്‍ അപേക്ഷ നല്‍കണം.
പോളിങ് സ്റ്റേഷനില്‍ പോളിങ് ഏജന്റുമാരെ നിയോഗിക്കുന്നതിനുള്ള ഫോറം 10ലാണ് സ്ഥാനാര്‍ഥിയോ/ സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റോ/ ബൂത്ത് ലെവല്‍ ഏജന്റോ ഉള്‍പ്പെടെയുള്ള അധികാരപ്പെട്ട പ്രതിനിധി അപേക്ഷ സമര്‍പ്പിക്കേണ്ടതെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.