ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ നാല്പതോളം ഹോട്ടലുകളില്‍ നഗരസഭയുടെ ആരോഗ്യ സ്ക്വാഡ് പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെയാണ് ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി നഗരസഭ സെക്രട്ടറി മുഹമ്മദ് അനസിന്റെ പ്രത്യേക നിർദേശപ്രകാരം സ്ക്വാഡ് രണ്ട് വിഭാഗമായി തിരിഞ്ഞ് പരിശോധന നടത്തിയത്.
കച്ചേരിവളപ്പ് കഫേ, പാലത്തിങ്കല്‍ ഹോട്ടല്‍, ഹോട്ടല്‍ കൊളംബോ, പ്രിയ ഹോട്ടല്‍ എന്നിവിടങ്ങളില്‍നിന്ന് പഴകിയ ചപ്പാത്തി, ചിക്കന്‍, ഫ്രൈഡ് റൈസ് തുടങ്ങിയവയും ബി സ്പോർട്ട് റസ്റ്റാറന്റ്, ഹോട്ട് ടേസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് മുപ്പത് കിലോയോളം നിരോധിത പ്ലാസ്റ്റിക്, പാല് ഉല്പന്നങ്ങളും പിടിച്ചെടുത്തു.
അടുക്കളയും പരിസരവും വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ട സ്നേഹ, ഉടുപ്പി, വുഡ്ലാൻഡ് ഹോട്ടലുകളുടെ ലൈസന്‍സ് താൽക്കാലികമായി റദ്ദാക്കാനും തീരുമാനിച്ചു. മലിനജല സംസ്കരണ സംവിധാനമില്ലാത്തതടക്കം ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എം. സൈനുദ്ദീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ടി. അനൂപ്, എബീഷ് കെ. ആന്റണി, ജെ.എച്ച്മാരായ അജു, സിനി, മനോജ്കുമാര്‍, സൂരജ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.