തൃശൂർ: അദ്വാനിയുടെ രഥയാത്ര തടഞ്ഞ വി.പി. സിങ്ങിന്‍റെ ഭരണത്തെ അട്ടിമറിക്കാൻ വർഗീയവാദികൾക്കൊപ്പം കോൺഗ്രസ് ചേർന്നതാണ് ബി.ജെ.പിയുടെ വളർച്ചക്ക് വഴിയൊരുക്കിയതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ പി. രാജീവ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി എൽ.ഡി.എഫ് തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ 'ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഏഴരപതിറ്റാണ്ടുകൾ-ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം പി. ബാലചന്ദ്രൻ എം.എൽ.എ, കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്‍റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, എൻ.സി.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.കെ. രാജൻ, എൽ.ജെ.ഡി ജില്ല ജനറൽ സെക്രട്ടറി വിൻസെൻറ് പുത്തൂർ, ജനതാദൾ(എസ്) ജില്ല പ്രസിഡന്‍റ് സി.ടി. ജോഫി, കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. വൽസൻ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ഗോപിനാഥൻ താറ്റാട്ട്, കേരള കോൺഗ്രസ് (ബി) ജില്ല പ്രസിഡന്‍റ് ഷൈജു ബഷീർ, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് മുഹമ്മദ് ചാമക്കാല, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ബി. സുമേഷ് കുമാർ, എൻ.സി.പി സംസ്ഥാന സെക്രട്ടറി എ.വി. വല്ലഭൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.