വടക്കേക്കാട്: കൊമ്പത്തേൽപ്പടിയിൽ കണ്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും വനംവകുപ്പ്. പുലിയെ കണ്ടതായി അഭ്യൂഹം പരന്നതിനെ തുടർന്ന് എരുമപ്പെട്ടി വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയാണ് കാട്ടുപൂച്ചയാണെന്ന നിഗമനത്തിലെത്തിയത്. എരുമപ്പെട്ടി വനംവകുപ്പ് ഓഫിസർ ഗീവറിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 ഓടെയാണ് പരിശോധന നടത്തിയത്.
വ്യാഴാഴ്ച രാത്രി 11.15 ഓടെ കൊമ്പത്തേൽപ്പടിക്ക് കിഴക്കുഭാഗം കല്ലൂർ മതിലകത്ത് അക്ബറിന്റെ വീടിന് സമീപം ഭാര്യ സബീനയാണ് ജീവിയെ കണ്ടത്. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് വീട്ടുകാർ വാതിലടച്ച് വീടിനകത്തായിരുന്നു. ഈ സമയം നായ്ക്കൾ ശക്തമായി കുരക്കുന്നുണ്ടായിരുന്നു.
വൈദ്യുതി വന്നപ്പോൾ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് വീടിനു മുന്നിലെ കരിങ്കൽ തറയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. കാൽപാടുകൾ സമീപത്തും തറയിലും പതിഞ്ഞിട്ടുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.