മ​ണ്ണു​ത്തി ചി​റ​ക്ക​ക്കോ​ടു​ള്ള ദ് ​ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ള്‍ ഓ​ഫ്

തൃ​ശൂ​രി​ന്റെ പു​തി​യ കാ​മ്പ​സ് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ന്‍

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഉന്നത വിദ്യാഭ്യാസത്തിന് അറിയപ്പെടുന്ന നാടായി കേരളത്തെ മാറ്റും -മന്ത്രി കെ. രാജൻ

മണ്ണുത്തി: മറ്റു രാജ്യങ്ങളിൽനിന്ന് യുവജനങ്ങളെ ഉന്നത വിദ്യാഭ്യാസത്തിനായി ആകർഷിക്കുന്ന നാടായി കേരളത്തെ മാറ്റിയെടുക്കുകയാണ് സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍. മണ്ണുത്തി ചിറക്കക്കോടുള്ള ദ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് തൃശൂരിന്റെ (ട്വിസ്റ്റ്) പുതിയ കാമ്പസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാഭ്യാസരംഗം കേരളത്തിന്റെ കരുത്തും അഭിമാനവുമാണ്. ഉന്നത വിദ്യാഭ്യാസരംഗത്തെ ഗൗരവത്തോടെയും വിശാലതയോടെയും സമീപിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ ഡയറക്ടർ ഡോ. കവിത ബാജ്പൈ അധ്യക്ഷത വഹിച്ചു.

നൈറ്റ്‌സ്ബ്രിഡ്ജ് ഹൗസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സിംഗപ്പൂരുമായുള്ള ധാരണാപത്രം കൈമാറി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ മോഹനന്‍, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര എന്നിവർ സംസാരിച്ചു.

മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്‌കൂളിലെ സ്റ്റുഡന്റ് കൗണ്‍സില്‍ കള്‍ച്ചറല്‍ സെക്രട്ടറി മിയ ഡേവിഡ്, അധ്യാപകരായ സന്ധ്യാ പിള്ള, സെറീന മുഹമ്മദ്, ടി.എ. ഷാനവാസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

Tags:    
News Summary - Kerala will be made a country known for higher education - Minister K. Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.