പീ​ഡ​ന​ശ്ര​മം; പ്ര​തി​ക്ക് ആ​റ​ര വ​ർ​ഷം ത​ട​വും പി​ഴ​യും

കു​ന്നം​കു​ളം: പെ​ട്രോ​ൾ പ​മ്പി​ലെ ജീ​വ​ന​ക്കാ​രി​ക്ക് നേ​രെ​യു​ണ്ടാ​യ പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ​തി​രെ ആ​റ​ര വ​ർ​ഷം ത​ട​വും 31,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. മു​ല്ല​ശേ​രി കോ​ക്കാ​ഞ്ചി​റ വീ​ട്ടി​ൽ പ്ര​താ​പ​നെ (59) ആ​ണ് കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി എം.​പി. ഷി​ബു ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി. 2015 ജൂ​ൺ 17ന് ​പാ​വ​റ​ട്ടി​യി​ലാ​ണ് സം​ഭ​വം. പ​രാ​തി പ്ര​കാ​രം പാ​വ​റ​ട്ടി സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്​​ട​റാ​യി​രു​ന്ന എം.​കെ. ര​മേ​ശാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​പി. ആ​ന്റോ, സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന സാ​ബു​ജി എ​ന്നി​വ​രാ​ണ് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ക്കാ​നാ​യി പാ​വ​റ​ട്ടി സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സാ​ജ​നും കു​ന്നം​കു​ളം സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ എം.​ബി. ബി​ജു​വും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - attempt to rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.