കുന്നംകുളം: ജവഹർ സ്ക്വയർ സ്റ്റേഡിയ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ബാസ്കറ്റ് ബാൾ കോർട്ടിൽ ശയനപ്രദക്ഷിണം നടത്തി. 1,86,00,000 രൂപ ചെലവഴിച്ച് നിർമിച്ച ഈ ഇൻഡോർ സ്റ്റേഡിയം നിർമാണം പൂർത്തീകരിച്ച സമയം മുതൽ തന്നെ ചോർന്നൊലിച്ചിരുന്നു. ഇതുമൂലം വുഡൻ കോർട്ട് പൂർണമായും പൊളിഞ്ഞിരിക്കുകയാണ്. ഇതുപോലെയുള്ള മുഴുവൻ ന്യൂനതകളും പരിഹരിച്ച് സ്റ്റേഡിയം ബാസ്കറ്റ് ബാൾ പ്രേമികൾക്ക് തുറന്നുകൊടുക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
സമരത്തിന് കൗൺസിലർമാരായ ബിജു സി. ബേബി, ഷാജി ആലിക്കൽ, മിഷ സെബാസ്റ്റ്യൻ, ലബീബ് ഹസ്സൻ, ലീല ഉണ്ണികൃഷ്ണൻ, മിനി മോൻസി, പ്രസുന്ന റോഷിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.