കുന്നംകുളം: മഴയും കാറ്റും ശക്തമായതോടെ നഗരസഭയിലെ ഉരുളികുന്ന് പ്രദേശത്ത് നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിൽ. ഈ മേഖലയിൽ പതിനഞ്ചോളം വീടുകളിലുള്ളവരാണ് ഭീതിയിൽ കഴിയുന്നത്. സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഉയര്ന്നുനില്ക്കുന്ന സ്ഥലത്തുനിന്ന് ഏതുസമയവും വീടികളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീഴാവുന്ന അവസ്ഥയാണ്.
മണ്ണെടുത്ത് മാറ്റാന്‍ ഉടമ തയാറാണെങ്കിലും ജിയോളജി വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ അനുമതി നല്കാന് അധികൃതര്‍ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മഴക്കാലമായാല്‍ ഈ വീടുകളിലുള്ളവർ കൂടുതല്‍ പേരും മാറി താമസിക്കാറാണ് പതിവ്. എന്നാല്‍, ഈ വര്‍ഷം പലര്‍ക്കും മാറി താമസിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മഴ കനത്തതോടെ ഭയത്തോടെയാണ് ഇവിടെ ജീവിക്കുന്നത്.
ഏതുനിമിഷവും മണ്ണ് വീടിനു മുകളിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.ഇത് സംബന്ധിച്ച് കലക്ടര്‍, വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍, നഗരസഭ സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. മഴ ശക്തമായതോടെ ചെറിയതോതില്‍ മണ്ണിടിച്ചിലും ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.