കുന്നംകുളം: 65ാമത് സ്കൂൾ ജില്ല കായികോത്സവം കുന്നംകുളത്ത് ബുധനാഴ്ച തുടക്കമാകും. സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിൽ മൂന്നുദിവസങ്ങളിലായി നടക്കുന്ന മേള വെള്ളിയാഴ്ച സമാപിക്കും. പന്ത്രണ്ട് ഉപജില്ലകളിൽ നിന്നായി രണ്ടായിരത്തിൽപരം കായിക താരങ്ങൾ 98 ഇനങ്ങളിലായി മാറ്റുരക്കും. ത്രോ ഇനങ്ങൾ ബഥനി ഇംഗ്ലീഷ് സ്കൂളിൽ നടക്കും. നാല് ദിവസമായി നടത്താൻ നിശ്ചയിച്ചിരുന്ന മേള മൂന്ന് ദിവസമാക്കി ചുരുക്കുകയായിരുന്നു.
മൂന്ന് ദിനങ്ങളിലായി മത്സരിക്കാനെത്തുന്നവർക്ക് ഭക്ഷണം നൽകുന്നതുൾപ്പെടെ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിച്ചതായി സംഘാടകർ അറിയിച്ചു. മേള രാവിലെ 10ന് കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൻ സൗമ്യ അനിലൻ ഉദ്ഘാടനം ചെയ്യും.
സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ഷെബീർ അധ്യക്ഷത വഹിക്കും. സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം.പി സമ്മാന വിതരണം നടത്തും. ഇതേ സിന്തറ്റിക് ട്രാക്കാണ് 16 മുതൽ സംസ്ഥാന കായിക മേളക്ക് വേദിയാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.