തൃശൂർ: ബി.ജെ.പി ജില്ല നേതൃത്വത്തിൽ അഴിച്ചുപണി. ജില്ല പ്രസിഡൻറ് അടക്കം മുഴുവൻ കമ്മിറ്റി അംഗങ്ങളെയും നീക്കി പുതിയ ആളുകളെ നിയോഗിക്കാനാണ് തീരുമാനമെന്നറിയുന്നു. ഇതു സംബന്ധിച്ച് ആർ.എസ്.എസ് നിലപാട് കടുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നാൽ ഉടൻ കമ്മിറ്റി അഴിച്ചുപണിയാനാണ് നിർദേശം.
തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലെ സ്ഥാനാർഥിയുടെ നാമനിർദേശ പത്രിക തള്ളിപ്പോവാൻ ഇടയാക്കിയത് മുതലാണ് ആർ.എസ്.എസ് ജില്ല നേതൃത്വത്തിനോടുള്ള അതൃപ്തി വ്യക്തമാക്കിയത്. തിരുവമ്പാടി ദേവസ്വത്തിന് വാടക കുടിശ്ശിക വരുത്തി കബളിപ്പിച്ച് ജില്ല ജനറൽ സെക്രട്ടറിയുടെ നിലപാട് കൂടിയായതും, ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിച്ച മൂന്നര കോടി ക്വട്ടേഷൻ സംഘത്തെ വെച്ച് തട്ടിയെടുത്തുവെന്ന ആരോപണമുയർന്നതോടെ ആർ.എസ്.എസ് നിലപാട് കടുപ്പിക്കുകയും ചെയ്തു.
കൊടകരയിലെ വാഹനാപകടമുണ്ടാക്കി പണം തട്ടിയെടുത്തുവെന്ന സംഭവത്തിൽ ഇരു ഗ്രൂപ്പുകളും പരസ്പരം ആരോപണത്തിലാണ്. സംഘടനാ സെക്രട്ടറിയോട് വിഷയത്തിൽ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ട്. മൂന്നുപേരാണ് ഈ സംഭവത്തിൽ ആരോപണ നിഴലിലുള്ളത്. ഇവർക്കു നേരെ കടുത്ത നടപടിയാണ് ആലോചിക്കുന്നത്.
ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയും ആരോപണ നിഴലിലുണ്ട്. നേതൃസ്ഥാനത്തേക്ക് ബി.ജെ.പി നിർദേശിച്ച ആളുകളോട് ആർ.എസ്.എസിന് പൂർണ യോജിപ്പില്ല. ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ഹരിദാസ്, ആർ.എസ്.എസ് നേതാവ് സി.എൻ. ബാബു, ബി.എം.എസ് നേതാവ് ടി.സി. സേതുമാധവൻ എന്നിവരെല്ലാം പരിഗണന പട്ടികയിലുണ്ടെങ്കിലും ഇതിൽ കെ.പി. ഹരിദാസിനോട് മാത്രമാണ് സംഘത്തിെൻറ അനുകൂല നിലപാട്.
സി.എൻ. ബാബു സംഘത്തിെൻറ പ്രധാന ചുമതലയിലേക്ക് വരുമെന്ന് നേതൃത്വം സൂചിപ്പിക്കുന്നു. വോട്ടെണ്ണൽ കഴിഞ്ഞാൽ ഉടൻ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. അടുത്ത ദിവസം സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ തൃശൂരിലെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.