മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി പി​​ടി​​യി​​ലാ​​യ ഡോക്ടറെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്ത്​: അന്വേഷണം

തൃ​​ശൂ​​ർ: മ​​യ​​ക്കു​​മ​​രു​​ന്നു​​മാ​​യി പി​​ടി​​യി​​ലാ​​യ ജൂ​​നി​​യ​​ർ ഡോ​​ക്ട​​റെ ചോ​​ദ്യം ചെ​​യ്യു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ പു​​റ​​ത്തു​​വ​​ന്നതിൽ പൊ​​ലീ​​സി​​നെ​​തി​​രെ അ​​ന്വേ​​ഷ​​ണം. വി​​ഡി​​യോ പ്ര​​ച​​രി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് സി​​റ്റി പൊ​​ലീ​​സ് ക​​മീ​​ഷ​​ണ​​ര്‍ക്ക് ല​​ഭി​​ച്ച പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ തൃ​​ശൂ​​ര്‍ അ​​സി. ക​​മീ​​ഷ​​ണ​​റെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.

ചി​​ല​​രു​​ടെ പേ​​രു​​വി​​വ​​ര​​ം വി​​ഡി​​യോ​​യി​​ൽ പ്ര​​തി പ​​റ​​യു​​ന്നു​​ണ്ട്​. അ​​തേ​​സ​​മ​​യം, എം.​​ഡി.​​എം.​​എ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും വി​​ൽ​​ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ തൃ​​ശൂ​​ർ ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഹൗ​​സ് സ​​ർ​​ജ​​ൻ അ​​ക്വി​​ൽ മു​​ഹ​​മ്മ​​ദ് ഹു​​സൈ​​നെ​​ (24) റി​​മാ​​ൻ​​ഡ് ചെ​​യ്തു.  

മെഡിക്കല്‍ കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് അക്വിലിനെ പോലീസ് അറസ്റ്റ് ചെയ്തത്. അക്വിലിന്റെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പതിനഞ്ചോളം ഡോക്ടര്‍മാര്‍ മയക്ക് മരുന്നു ഉപയോഗിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചയോടെ നടത്തിയ റെയ്ഡിലാണ് അക്വില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് 2.4 ഗ്രാം എം ഡി എം എ, എല്‍ എസ് ഡി സ്റ്റാമ്പ് എന്നിവ പിടിച്ചെടുത്തു. ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ ഒരു കുപ്പിയും റെയ്ഡില്‍ കണ്ടെത്തി.

15 ദിവസം മാത്രമാണ് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ നിന്നാണ് എം ഡി എം എ എത്തിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്നും എത്തിക്കുകയായിരുന്നു. 

Tags:    
News Summary - Leaked footage of police questioning doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.