'കൈ കോർക്കാം, ചേർത്ത് നിർത്താം': 25 ഭിന്നശേഷിക്കാർക്ക് ലേണേഴ്സ് ലൈസൻസ്

തൃശൂർ: മോട്ടോർ വാഹന വകുപ്പ് ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ലേണേഴ്സ് ലൈസൻസ് ലഭ്യമാക്കുന്ന 'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിക്ക് ജില്ലയിൽ തുടക്കം. ദർശന സർവിസ് സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന ഡ്രൈവിങ് ലൈസൻസ് വിതരണോദ്‌ഘാടനം മുണ്ടൂർ നിർമല ജ്യോതി സ്കൂളിൽ ഗതാഗതമന്ത്രി ആന്റണി രാജു നിർവഹിച്ചു. അപേക്ഷകരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഇടങ്ങളിൽ ഇവർക്കായി ടെസ്റ്റുകൾ നടത്താൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

'കൈ കോർക്കാം, ചേർത്ത് നിർത്താം' പരിപാടിയുടെ ഭാഗമായി 25 ഭിന്നശേഷിക്കാർക്കുള്ള ലേണേഴ്സ് ലൈസൻസ് മന്ത്രി വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡീഷനൽ ട്രാൻസ്പോർട്ട് കമീഷണർ പ്രമോജ് ശങ്കർ പി.എസ്, ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ എം.പി. ജയിംസ്, ദർശന സർവിസ് സൊസൈറ്റി പ്രസിഡന്റ് ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, കൈപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഉഷ, ആൻസി പോൾ എസ്.എച്ച്, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ ബിജു ജയിംസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Learner's license for 25 differently abled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.