തൃശൂർ മൃഗശാലയിൽ പുള്ളിപ്പുലി ചത്തു

തൃശൂർ: മൃഗശാലയിലെ പുള്ളിപ്പുലി ഗംഗ ചത്തു. എട്ടുവയസ്സായിരുന്നു. മൃഗശാലയിലെ സന്ദർശകരുടെ പ്രിയപ്പെട്ടത് കൂടിയായിരുന്നു ഗംഗ. മൂന്നുദിവസമായി അസുഖ ബാധിതയായിരുന്നു.

ഭക്ഷണം കഴിക്കാതെ അവശനിലയിലായ ഗംഗ ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ചത്തത്. ഇതോടെ മൃഗശാലയിലെ പെൺ പുള്ളിപ്പുലിയുടെ കൂട് ഒഴിഞ്ഞു.

രണ്ട് ആൺപുലികൾ വേറെയുണ്ട്. 2012ൽ വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങിയതിന് പിടിയിലായ പുലിയെ തൃശൂർ മൃഗശാലയിൽ കൊണ്ടുവന്നിരുന്നു. അന്ന് ഗർഭിണിയായിരുന്ന പുലി പ്രസവിച്ച കുട്ടിയാണ് ഗംഗ. പ്രസവത്തോടെ തള്ളപ്പുലി ചത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.