തൃശൂര്‍: ലോക്സഭ മണ്ഡലത്തിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിലവിലുള്ളത് 10 സ്ഥാനാര്‍ഥികള്‍. ആകെ ലഭിച്ച 15 നാമനിര്‍ദേശ പത്രികകളില്‍ അഞ്ചെണ്ണം തള്ളി. സി.പി.ഐ സ്ഥാനാര്‍ഥി വി.എസ്. സുനില്‍ കുമാറിന്റെ ഡമ്മി രമേഷ് കുമാർ, ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഡമ്മി അനീഷ് കുമാർ എന്നിവരുടെ പത്രിക തള്ളി. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാല്‍ പി. അജിത്ത് കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), പ്രപ്പോസര്മാരുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാലും ഇതര ലോക്സഭ മണ്ഡലത്തിലെ വോട്ടറായതിനാല്‍ ഇലക്ടറല്‍ റോളിന്റെ പകര്‍പ്പ് സമര്‍പ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.പി. കല, കൃത്യമായ പ്രപ്പോസലുകള്‍ ഇല്ലാത്തതിനാല്‍ തമിഴ്നാട് മേട്ടൂർ സ്വദേശി ഡോ. കെ. പത്മരാജന് എന്നിവരുടെ പത്രികകളും തള്ളി.
1. സുരേഷ് ഗോപി (ബി.ജെ.പി)
2. നാരായണന് (ബി.എസ്.പി)
3. വി.എസ്. സുനില്‍കുമാര്‍ (സി.പി.ഐ)
4. കെ. മുരളീധരന് (കോണ്‍ഗ്രസ്)
5. ദിവാകരന് പള്ളത്ത് (ന്യൂ ലേബര്‍ പാര്‍ട്ടി)
6. എം.എസ്. ജാഫര്‍ ഖാന് (സ്വത.)
7. സുനില്‍കുമാര്‍ (സ്വത.)
8. പ്രതാപന് (സ്വത.)
9. കെ.ബി. സജീവ് (സജീവൻ അന്തിക്കാട് -സ്വത.)
10. ജോഷി (സ്വത.)
ചാലക്കുടി: ചാലക്കുടി മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 12 സ്ഥാനാർഥികൾ രംഗത്ത്. 13 പേരാണ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയിൽ ഒരു പത്രിക തള്ളി. സി.പി.എം സ്ഥാനാർഥി സി. രവീന്ദ്രനാഥന്റെ പത്രിക സ്വീകരിച്ചതിനാൽ ഡമ്മി സ്ഥാനാർഥി ഡേവിസിന്റെ പത്രികയാണ് തള്ളിയത്.
ചാലക്കുടി മണ്ഡലം വരണാധികാരിയും അഡീഷണൽ ജില്ല മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാമിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയായത്. ഈമാസം എട്ടിനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. അതിന് ശേഷം മണ്ഡലത്തിലെ അന്തിമ സ്ഥാനാർഥി പട്ടിക നിലവിൽ വരും.
1. സി. രവീന്ദ്രനാഥ് (സി.പി.എം)
2. എം. പ്രദീപൻ (എസ്.യു.സി.ഐ -സി)
3. കെ.സി. ജോൺസൺ (സ്വത.)
4. ഉണ്ണി കൃഷ്ണൻ (ബി.ഡി.ജെ.സ്)
5. ടി.എസ്. ചന്ദ്രൻ (സ്വത.)
6. ബെന്നി ബെഹനാൻ (കോൺഗ്രസ്)
7. സി.ജി. അനിൽകുമാർ (ബി.ഡി.ജെ.സ്)
8. റോസിലിൻ ചാക്കോ (ബി.എസ്.പി)
9. ഇ.പി. അരുൺ (സ്വത.)
10. ചാർളി പോൾ (ട്വന്റി20)
11. കെ.ആർ സുബ്രൻ (സ്വത.)
12. ബോസ്കോ ലൂയിസ് (സ്വത.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.