സു​നി​ല്‍കു​മാ​ർ

അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ വീ​ടി​െൻറ ഭി​ത്തി ത​ക​ർ​ന്ന്​ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ചാ​വ​ക്കാ​ട്: വീ​ടി​െൻറ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ര്‍ന്നു​വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. തി​രു​വ​ത്ര കു​മാ​ർ സ്കൂ​ളി​നു കി​ഴ​ക്ക് പ​രേ​ത​നാ​യ ന​ടു​വി​ൽ പു​ര​ക്ക​ൽ കു​ട്ട​െൻറ മ​ക​ൻ സു​നി​ല്‍കു​മാ​റാ​ണ് (52) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ല്‍ സു​നി​ൽ​കു​മാ​റി​െൻറ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്ന് വീ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ സു​നി​ൽ​കു​മാ​റി​നെ ചാ​വ​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ മ​രി​ച്ചു. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ന​ഗ​ര​സ​ഭ ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: ക​മ​ലാ​ക്ഷി. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: അ​ഭി​ന​വ്, അ​നാ​മി​ക.



Tags:    
News Summary - man dead in wall collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.