തൃശൂർ: ജില്ല നിയമ സേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന ലോക് അദാലത്തിൽ 7400ലധികം കേസുകൾ തീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴ ഒടുക്കി തീർക്കാവുന്ന കേസുകൾ, എം.എ.സി.ടി കേസുകൾ, ബാങ്ക്, സിവിൽ കേസുകൾ, മറ്റു വിവിധ കേസുകൾ എന്നിവയിലൂടെ 18 കോടിയോളം രൂപയുടെ വ്യവഹാരങ്ങൾ ആണ് തീർപ്പാക്കിയത്.
ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയും ജില്ല നിയമ സേവന അതോറിറ്റി ചെയർമാനുമായ പി.പി. സെയ്തലവി, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സരിത രവീന്ദ്രൻ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
ഫസ്റ്റ് അഡീഷനൽ സബ് ജഡ്ജി രാജീവൻ വാചാൽ, സെക്കൻഡ് അഡീഷനൽ സബ് ജഡ്ജി തേജോമയി തമ്പുരാട്ടി, പ്രിൻസിപ്പൽ മുൻസിഫ് ആൻ മേരി കുര്യാക്കോസ് മണലേൽ, ഫസ്റ്റ് അഡീഷനൽ മുൻസിഫ് പി. വിജയശങ്കർ എന്നിവർ പരാതികളിൽ തീർപ്പു കൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.