മാള: സംസ്ഥാന പാതയിൽ മാള യഹൂദ ശ്മശാനത്തിന് സമീപം നടപ്പാതയില്ലാെതയും ചളിനിറഞ്ഞ റോഡിലൂടെയുമുള്ള യാത്രയിൽ ദുരിതത്തിലായി ജനങ്ങൾ. ഇവിടെനിന്ന് ഒരു കിലോമീറ്റർ ദൂരത്തിൽ കോളജ്, സ്കൂളുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.
ഇവിടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠിക്കുന്നത്. മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിൽനിന്നും വിദ്യാർഥികൾ നടന്നുപോകുന്ന വഴിയിലാണ് ദുരിതം. ചളി നിറഞ്ഞ വഴിയിൽ നടക്കുക സാധ്യമല്ല. പകരം റോഡിലൂടെ കയറി നടക്കണം. പാഞ്ഞുപോകുന്ന വാഹനങ്ങൾക്കിടയിലൂടെയുള്ള നടത്തം അപകടസാധ്യതയേറെയാണ്. ഇവിടെ നടപ്പാത നിർമിക്കുമെന്ന് നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നു. യഹൂദ ശ്മശാനം നവീകരണം നടന്നപ്പോഴും ഇവിടെ ടൈൽസ് വിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. മഴ ശക്തമാകുമ്പോൾ ഇത് തോടായി മാറുകയാണ്. കുത്തിയൊഴുകി വെള്ളം താഴെ മാളച്ചാലിലേക്കാണ് പതിക്കുന്നത്. അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.