അഴീക്കോട്: സഹപാഠിക്ക് വീട് നിർമിക്കാൻ ധനസമാഹരണത്തിനായി ഉപജില്ല കലോത്സവ വേദിക്കരികിൽ ലഘു ഭക്ഷണശാല തുറന്ന് എസ്.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്. ജില്ലതല ഭവന നിർമാണ പദ്ധതിയിൽ ഒമ്പത് വിദ്യാർഥികൾക്ക് വീട് നിർമിച്ച് നൽകുന്ന പദ്ധതിയുടെ ഭാഗമായ ഭക്ഷണശാലയുടെ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. ജില്ലയിലെ എല്ലാ ഉപജില്ല കലോത്സവ വേദികളിലും ലഘു ഭക്ഷണശാലകളും വിവിധ പ്രദർശനങ്ങളും നടത്തുന്നുണ്ട്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നജ്മൽ ഷക്കീർ, എൻ.എസ്.എസ് പി.എ.സി ഇ.ആർ. രേഖ, പ്രിൻസിപ്പൽ ടി.വി. സമീന, എസ്.എസ്.എം ട്രസ്റ്റ് സെക്രട്ടറി എ.എ. ഇഖ്ബാൽ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.എസ്. ഹഫീദ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.