ഗുരുവായൂര്‍: പൂക്കള മത്സരത്തില്‍ ‘വരവ് പൂക്കള്‍’ ഔട്ടാകും. കുട്ടികള്‍ സ്കൂള്‍ വളപ്പില്‍ നട്ടുനനച്ചു വളര്‍ത്തുന്ന പൂക്കള്‍ കൊണ്ടാകും നഗരസഭയിലെ സ്കൂളുകളില്‍ അടുത്ത ഓണത്തിന് പൂക്കളമൊരുക്കുക. ‘പൊന്നോണതോട്ടമൊരുക്കാന് കുട്ടിക്കൂട്ടം’ പദ്ധതി ജി.യു.പി സ്കൂളില്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ വിതരണം ചെയ്ത പൂച്ചെടികളിലെ പൂക്കള്‍ ഉപയോഗിച്ചുള്ള പൂക്കളമത്സരം ഓണക്കാലത്ത് നഗരസഭ സംഘടിപ്പിക്കുമെന്ന് ചെയര്മാന് കൃഷ്ണദാസ് പറഞ്ഞു.
വൈസ് ചെയര്പേഴ്സൻ അനീഷ്മ ഷനോജ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ എ.എം. ഷെഫീര്‍, ശൈലജ സുധന്, ബിന്ദു അജിത് കുമാര്‍, എ. സായിനാഥന്‍, കൗണ്‍സിലര്‍മാരായ ബിബിത മോഹന്‍, സുബിത സുധീര്‍, ബിന്ദു പുരുഷോത്തമന്, രഹിത പ്രസാദ്, നിഷി പുഷ്പരാജ്, പി.കെ. നൗഫല്‍, പ്രധാനാധ്യാപിക പി.കെ. സാജിത എന്നിവര്‍ സംസാരിച്ചു. നഗരസഭയുടെ ജനകീയാസൂത്രണത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.