പീച്ചി: ഡാമിെൻറ എമര്‍ജന്‍സി ഷട്ടര്‍ താഴ്ത്താനുള്ള ശ്രമം ഇനിയും വിജയിച്ചില്ല. വെള്ളം ഇപ്പോഴും നിറഞ്ഞ് ഒഴുകുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് വേണ്ടി ജനറേറ്ററിലേക്കുള്ള പൈപ്പിലൂടെ വെള്ളം കടത്തിവിട്ടത്. എന്നാല്‍, ഇതിെൻറ വാള്‍വ് കേടായതോടെ വെള്ളം ജനറേറ്റര്‍ മുറിയിലെക്കും പരിസരത്തേക്കും തള്ളിവന്നതോടെ കൂടുതല്‍ പ്രശ്‌നമായി. ഇതോടെയാണ് അടിയന്തരമായി എമര്‍ജന്‍സി ഷട്ടര്‍ താഴ്ത്തി വെള്ളം നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചത്.
നാവികസേനാ അംഗങ്ങളും ഡൈവിങ് സര്‍വിസിലെ അംഗങ്ങളും എത്തി ഷട്ടര്‍ താഴ്ത്താന്‍ തിങ്കളാഴ്ച തന്നെ ശ്രമം തുടങ്ങി. ആദ്യമായി ഷട്ടറിലേക്കുള്ള പൈപ്പ് ലൈനില്‍ കുടുങ്ങിക്കിടന്നിരുന്ന മരങ്ങള്‍ മുറിച്ച് മാറ്റി.
ഷട്ടറിെൻറ തൂക്കം വർധിപ്പിച്ച് താഴ്ത്താനുള്ള ശ്രമത്തിെൻറ ഭാഗമായി ഇരുമ്പ്് റെയിലുകള്‍ വെല്‍ഡ് ചെയ്ത് തൂക്കം കൂട്ടി കുറച്ച് താഴ്ത്താന്‍ കഴിഞ്ഞെങ്കിലും ബാക്കി ഭാഗത്ത് വെള്ളത്തിെൻറ സമ്മർദം കൂടുതല്‍ ഉള്ളതിനാല്‍ ശ്രമം വിജയിച്ചില്ല. ഷട്ടറിെൻറ തൂക്കം കൂട്ടുന്നതിനായി കൂടുതല്‍ ഇരുമ്പ് റെയിലുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിക്കാനുള്ള ശ്രമങ്ങളും ലക്ഷ്യം കണ്ടില്ല. വൈകീട്ടും നാവികസേനയുടെ ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.