തളിക്കുളം: വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് കത്തിച്ചാൽ അയ്യായിരമോ പതിനായിരമോ പിഴ ചുമത്തുമ്പോൾ ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മൂക്കിന് താഴെയുള്ള തളിക്കുളം ഗവ. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുമ്പോഴും കണ്ണടച്ച് അധികൃതർ. കച്ചവടക്കാർ പ്ലാസ്റ്റിക് കവറുകൾ സൂക്ഷിച്ചാൽ പിഴ ഈടാക്കുകയാണ്.
വീടുകളിൽ ഹരിത കർമസേന വരുമ്പോൾ കവറുകൾ കഴുകി വൃത്തിയാക്കി കൊടുത്തില്ലെങ്കിലും കത്തിച്ചാലും നികുതിയോടൊപ്പം പിഴ കൂടെ അടക്കണമെന്ന അവസ്ഥയാണ്. ഇത് നിലനിൽക്കുമ്പോഴാണ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിക്കുന്നത്. പുക കത്തിക്കുമ്പോൾ ദുർഗന്ധവും പ്രദേശമാകെ പുകയും ഉയരുകയാണ്.
പ്രദേശത്തെ കുടുംബങ്ങൾക്ക് ആരോഗ്യപ്രശ്നം സൃഷ്ടിക്കും വിധമാണ് പ്ലാസ്റ്റിക്മാലിന്യം കത്തിക്കുന്നത്. ആശുപത്രിയിൽ എത്തുന്നവരും പരിസരവാസികളും ചോദ്യം ചെയ്തെങ്കിലും മാലിന്യം കത്തിക്കുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.